ഞാവല്‍ കഥാപുരസ്‌കാരം കെ എസ് രതീഷിന്

Web Desk
1 Min Read

കോഴിക്കോട്: വടകര കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന ഞാവല്‍ മീഡിയയുടെ കഥാപുരസ്‌കാരം പ്രഖ്യാപിച്ചു.ഞാവല്‍ മീഡിയ ഏര്‍പ്പെടുത്തിയ പ്രഥമ ഞാവല്‍ കഥാപുരസ്‌കാരമാണ് പ്രഖ്യാപിച്ചത്.കെ.എസ്. രതീഷിന്റെ ‘സൂക്ഷ്മജീവികളുടെ ഭൂപടം’ എന്ന കഥയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.

city exchange

ആയിഷ സലിം എഴുതിയ ‘അപരാജിത’ എന്ന കഥയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.
വി.എച്ച്. നിഷാദ്, ജേക്കബ് എബ്രഹാം എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് നൂറോളം കഥകളില്‍ നിന്ന് കഥാപുരസ്‌കാര വിജയിയെ തെരഞ്ഞെടുത്തത്.5001/ രൂപയും പ്രശസ്തിപത്രവും. ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ സ്വദേശിയായ കെ എസ് രതീഷ്,ജി എച്ച്എസ് എസ് നെയ്യാര്‍ ഡാം ഹയര്‍ സെക്കന്‍ഡറി മലയാളം അധ്യാപകനാണ്.പാറ്റേണ്‍ലോക്ക് ആദ്യകഥാസമാഹാരം.ആറു കഥാസമാഹാരങ്ങള്‍ ഇദ്ദേഹത്തിന്റെതായുണ്ട്. മുഖരേഖ ചെറുകഥാ പുരസ്‌കാരം,ആര്‍ട്സ് ഗുരുവായൂര്‍ ചെറുകഥാ പുരസ്‌കാരം,പുന്നപ്ര ഫൈന്‍ ആര്‍ട്സ് കഥാപുരസ്‌കാരം, സുപ്രഭാതം കഥാപുരസ്‌കാരം , ശാന്താദേവി പുരസ്‌കാരം ,ജോസഫ് കാക്കശ്ശേരി മാസ്റ്റര്‍ കഥാ പുരസ്‌കാരം, മാനസ കക്കയം കഥാപുരസ്‌കാരം, യാനം കഥാപുരസ്‌കാരം, ഗ്രന്ഥാ ശ്രീ പുരസ്‌കാരം, ലിറ്റാര്‍ട്ട് കഥാ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

ഭാര്യ ബിബിഹ. മക്കള്‍: ജോയല്‍,ജോനാഥന്‍

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!