

കൊച്ചി: ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഇന്ത്യ കൊച്ചിന്‍ ചാപ്റ്റര്‍ കളമശ്ശേരി നുവാല്‍സുമായി സഹകരിച്ച് വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. ഇന്‍വെസ്റ്റ് ഇന്‍ വിമെന്‍- ആക്‌സിലറേറ്റ് ദി പ്രോഗ്രസ് എന്ന ആശയത്തിലൂന്നിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ആഘോഷ പരിപാടികളുടെ ഭാഗമായി വിമെന്‍ ഇന്‍ ലീഡര്‍ഷിപ്പ് എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു.

പ്രാക്ടീസിംഗ് കോസ്റ്റ് അക്കൗണ്ടന്റും മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമായ പുഷ്പി ബി മുരിക്കന്‍, കൊച്ചി മെട്രോ ജോ. ജനറല്‍ മാനേജര്‍ ആര്‍ രഞ്ജിനി, ആര്‍ക്കിടെക്റ്റ് ദീപ മത്തായി, അര്‍ഥ ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഉത്തര രാമകൃഷ്ണന്‍ എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

നുവാല്‍സ് ഫിനാന്‍സ് ഓഫീസര്‍ എസ് അരുണ്‍കുമാര്‍ സ്വാഗതവും വിദ്യാര്‍ഥി പ്രതിനിധി ആദിയ നായര്‍ നന്ദിയും പറഞ്ഞു.
നേതൃതലത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും വിജയഗാഥകളും ചര്‍ച്ചയായി. വനിതകള്‍ക്ക് തുല്യ അവസരവും പിന്തുണയും ലഭിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചാ വിഷയമായി.

