974 സ്റ്റേഡിയത്തിന് സമീപം ദോഹ മൗണ്ടന്‍സ്

Web Desk
1 Min Read

ദോഹ: റാസ് അബു അബൗദ് 974 സ്റ്റേഡിയത്തിന് സമീപം ദോഹ മൗണ്ടന്‍സ് ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്‌സണ്‍ ശൈഖ മൗസ ബിന്‍ത് ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു. റാസ് അബു അബൗദ് ബീച്ച് ഫ്രണ്ടിലാണ് ദോഹ മൗണ്ടന്‍സ്.

city exchange

ഖത്തര്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൊവാന്‍ ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. സ്വിസ് ആര്‍ട്ടിസ്റ്റ് ഉഗോ റോണ്ടിനോനാണ് ദോഹ മൗണ്ടന്‍സ് ഇന്‍സ്റ്റളേഷന് രൂപകല്‍പ്പന നിര്‍വഹിച്ചത്.

മുഹമ്മദ് ബിന്‍ യൂസഫ് അല്‍ മന, ഡോ. താനി ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ കുവാരി, ജാസിം ബിന്‍ റാഷിദ് അല്‍ ബ്യൂനൈന്‍, ശൈഖ അസ്മ അല്‍ താനി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -
Ad image

ഹൈജംപ് താരം മുതാസ് ബര്‍ഷിം, ഭാരോദ്വഹന താരം ഫാരെസ് ഇബ്രാഹിം, ബീച്ച് വോളി താരങ്ങളായ ഷറിഫ് യൂനസ്, അഹമ്മദ് ടിജാന്‍, അത്‌ലറ്റിക്‌സ താരം മുഹമ്മദ് സുലൈമാന്‍, നീന്തല്‍ താരം നദ മുഹമ്മദ് വഫ, സ്‌ക്വാഷ് താരം അബ്ദുല്ല അല്‍ തമീമി, ഷോ ജംപിംഗ് താരം മറിയം അല്‍ ബുനെയ്ന്‍ എന്നിവരുള്‍പ്പെടെ ഖത്തറിലെ നിരവധി ഒളിമ്പിക് താരങ്ങളും കായികതാരങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

ഒളിമ്പിക് വളയങ്ങളുടെ നിറങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ‘ദോഹ മൗണ്ടന്‍സ്’ ശില്‍പം, മികവ്, സൗഹൃദം, ബഹുമാനം എന്നിവയുടെ ഒളിമ്പിക് മൂല്യങ്ങളോടുള്ള ഖത്തറിന്റെ സമര്‍പ്പണത്തിന്റെ മറ്റൊരു ഉദാഹരണമായാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!