ഇന്ത്യന്‍ സ്‌കൂള്‍ സൗരോര്‍ജ്ജ പദ്ധതി ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു

Web Desk
2 Min Read

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്റെ ഇസ ടൗണ്‍, റിഫ കാമ്പസുകളില്‍ സ്ഥാപിച്ച സൗരോര്‍ജ പദ്ധതിയുടെ ഉദ്ഘാടനം ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ നിര്‍വഹിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. പ്രദീപ് സിങ് രാജ്പുരോഹിത് വിശിഷ്ടാതിഥിയായി പങ്കെടുത്തു.

city exchange

പരിസ്ഥിതി സൗഹൃദ ഊര്‍ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും വൈദ്യുതി ചെലവ് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയത്.

അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടര്‍ പമ്പാവാസന്‍ നായര്‍, സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, വൈസ് ചെയര്‍മാനും സ്പോര്‍ട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹന്‍, ഫിനാന്‍സ് ആന്‍ഡ് ഐടി അംഗമായ ബോണി ജോസഫ്, പ്രോജക്ട് ആന്‍ഡ് മെയിന്റനന്‍സ് അംഗമായ മിഥുന്‍ മോഹന്‍, അംഗം ബിജു ജോര്‍ജ്, ട്രാന്‍സ്പോര്‍ട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിന്‍സിപ്പല്‍ ശാന്ത കുമാര്‍ ദാസരി, ജൂനിയര്‍ വിംഗ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ രാജേഷ് ഗോവിന്ദന്‍ നായര്‍, സീനിയര്‍ സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ റെജി വര്‍ഗീസ്, മിഡില്‍ സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ബിജു വാസുദേവന്‍, ജൂനിയര്‍ വിംഗ് വൈസ് പ്രിന്‍സിപ്പല്‍ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ്, കമ്മ്യൂണിറ്റി നേതാവ് മുഹമ്മദ് ഹുസൈന്‍ മാലിം, പ്ലാറ്റിനം ജൂബിലി ജനറല്‍ കണ്‍വീനര്‍ പ്രിന്‍സ് എസ് നടരാജന്‍, മുന്‍ സെക്രട്ടറി സജി ആന്റണി, ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ അഡ്വ. വി കെ തോമസ്, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കാനൂ ക്ലീന്‍മാക്‌സ് റിന്യൂവബിള്‍സ് അസറ്റ്‌കോ കമ്പനിയുമായി സഹകരിച്ച് നടപ്പിലാക്കിയ ഈ പദ്ധതിക്ക് 1,080 കിലോവാട്ട് ശേഷിയുണ്ട്, കൂടാതെ പ്രതിവര്‍ഷം ഏകദേശം 1,84,400 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

- Advertisement -
Ad image

കാമ്പസുകളുടെ വാര്‍ഷിക വൈദ്യുതി ആവശ്യകതയുടെ ഒരു പ്രധാന ഭാഗം നിറവേറ്റാന്‍ ഇത് ലക്ഷ്യമിടുന്നു. 25 വര്‍ഷത്തെ സോളാര്‍ പവര്‍ പര്‍ച്ചേസ് കരാര്‍ പ്രകാരം സൗരോര്‍ജ്ജ സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ഉത്തരവാദിത്തം കാനൂ ക്ലീന്‍മാക്‌സ് റിന്യൂവബിള്‍സ് അസെറ്റ്‌കോ ഏറ്റെടുക്കും.

വലിയ പ്രാരംഭ നിക്ഷേപമില്ലാതെ ശുദ്ധമായ ഊര്‍ജം പ്രയോജനപ്പെടുത്താന്‍ പദ്ധതി സഹായിക്കുമെന്നും പരിസ്ഥിതി സൗഹൃദ വികസനത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പാണിതെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!