

ദോഹ: ഓണ്‍ലൈന്‍ പസ്ല്‍ സോള്‍വിംഗില്‍ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കി ഖത്തര്‍ എം ഇ എസ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥി. ഏഴാം ക്ലാസുകാരന് മുഹമ്മദ് റെഹാനാണ് ഒരേസമയം 240 പേരെ പരാജയപ്പെടുത്തി റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ഖത്തറില്‍ നിന്നും മത്സരത്തില്‍ പങ്കെടുത്ത ഏക വിദ്യാര്‍ഥിയാണ് മുഹമ്മദ് റെഹാന്. എം ഇ എസ് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ മുഹമ്മദ് റെഹാനെ അഭിനന്ദിച്ചു.
