

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബില്ലാവാസ് ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി ചേര്‍ന്ന് രക്തദാന ക്യാംപയിന് സംഘടിപ്പിച്ചു. ഹമദ് രക്തബാങ്കില്‍ കൂടുതല്‍ രക്തം ആവശ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മൂന്നു ദിവസത്തിനകം സംഘടിപ്പിച്ച ക്യാംപില്‍ നൂറിലേറെ പേരാണ് രക്തം ദാനം ചെയ്തത്.


ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന് മുഖ്യാതിഥിയായിരുന്നു. ഐ സി സി വൈസ് പ്രസിഡന്റുമാരായ സുബ്രഹ്മണ്യ ഹെബ്ബാഗേലു, വിനോദ് വി നായര്‍, ബില്ലാവാസ് സംഘടന പ്രസിഡന്റ് രഘുനാഥ് അഞ്ചന്, ഡോ. സമ്പത്ത് സുന്ദര്‍, സന്ദീപ് മലര് എന്നിവര്‍ പ്രസംഗിച്ചു.
