ഇന്റര്‍ സ്‌കൂള്‍ ഡാന്‍സ് ഫെസ്റ്റ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ കല്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍ സ്‌കൂള്‍ ഡാന്‍സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഐ സി സി അശോകാ ഹാളില്‍ നടന്ന മത്സരത്തില്‍
ഖത്തറിലേ പതിനാലോളം ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി
നൂറിലേറെ നര്‍ത്തകിമാര്‍ ചിലങ്കയണിഞ്ഞു.

city exchange

ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം എന്നീ ഇനങ്ങളിലാണ് പ്രധാനമായും മത്സരം നടന്നത്. അരങ്ങില്‍ മത്സരാര്‍ഥികളുടെ അര്‍പ്പണ ബോധത്തോടെയുള്ള പങ്കാളിത്തം അഭിമാനര്‍ഹമാണെന്നു മത്സര വിധികര്‍ത്താക്കളായ ഡോ. ഗായത്രി സുബ്രമണ്യം, രേഖ സതീഷ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

ഖത്തര്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി വൈഭവ് എ തണ്ടാലെ, ഇന്ത്യന്‍ കള്‍ച്ചറല്‍ പ്രസിഡന്റ് എ പി മണികണ്ഠന്‍, സുബ്രമണ്യ ഹെബ്ബഗേലു, അബ്രഹാം ജോസഫ്, ശന്തനു ദേശ്പാണ്ഡെ, സുമ ഗൗഡ, സജീവ് സത്യശീലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!