
മനാമ: കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ബഹ്റൈനില്‍ പ്രവര്‍ത്തിക്കുന്ന മയ്യഴിക്കാരുടെ കൂട്ടായ്മയായ ‘ഗോള്‍ഡന്‍ ഹാന്‍ഡ്സ്’ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു.

അദ്ലിയ സൂം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ മുജീബ് മാഹി സ്വാഗതം പറഞ്ഞു. വി സി താഹിര്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആശാവഹമാണെന്നും അതില്‍ ഓരോ അംഗങ്ങള്‍ക്കും അഭിമാനിക്കാമെന്നും വി സി താഹിര്‍ പറഞ്ഞു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഓരോ മനുഷ്യരുടെയും ബാധ്യതയാണെന്നും അത് നമ്മള്‍ സഹജീവികളോട് കാണിക്കുന്ന ഔദാര്യമായി ആരും കാണരുതെന്നും മുഖ്യപ്രഭാഷണം നിര്‍വഹിച്ചു സംസാരിച്ച റഷീദ് മാഹി സദസ്സിനെ ഉല്‍ബോധിപ്പിച്ചു.
ഷബീര്‍ മാഹി, അഫ്‌സല്‍, ഹസീബ് അബ്ദു റഹ്മാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. റിജാസ് റഷീദ്, റാഖിബ്, മഹ്മൂദ് റഷീദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഷംസുദ്ദീന്‍ വി പി നന്ദി പറഞ്ഞു.

