അംഗനവാടികളുടെ പ്രവര്‍ത്തനം നിറുത്തുന്നതിന്നെതിരെ പ്രതിഷേധം

Web Desk
1 Min Read

കോഴിക്കോട്: ഫ്രാന്‍സിസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന പരപ്പില്‍ ജി. എല്‍. പി. സ്‌കൂളില്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന രണ്ട് അംഗനവാടികള്‍ പുതിയ കെട്ടിട നിര്‍മ്മാണത്തിന്റെ പേരില്‍ നിര്‍ത്തുന്നതിനെതിരേ പ്രതിഷേധം.
ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ നിലവിലെ കെട്ടിടം പൊളിച്ചു മാറ്റുന്നതിന്നെതിരെയാണ് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ജനകീയ പ്രധിഷേധം നടത്തിയത്.
കോഴിക്കോട് കോര്‍പ്പറേഷന്‍ ഉന്നതതല സംഘം സ്‌കൂളില്‍ പരിശോധന നടത്തുകയും, എ. ഇ. ഒ. യുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ അംഗനവാടികള്‍ക്ക് താല്‍ക്കാലിക ബദല്‍ സംവിധാനം ഒരുക്കിയിരുന്നു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ അവിടേക്ക് മാറുവാന്‍ തയ്യാറാകാതെ പുതിയ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനം മനപ്പൂര്‍വ്വം വൈകിപ്പിച്ചു കൊണ്ട് അംഗനവാടികളെ എന്നന്നേക്കുമായി പുറം തള്ളൂവാനുള്ള നീക്കം നടത്തുകയാണെന്ന് പ്രദേശവാസികളുടെ കൂട്ടായ്മ പറഞ്ഞു.
പുതിയ കെട്ടിട നിര്‍മ്മാണം എത്രയും പെട്ടെന്ന് തന്നെ ആരംഭിക്കണമെന്നും, അതോടൊപ്പം അംഗനവാടികള്‍ക്ക് പ്രവര്‍ത്തിക്കുവാനുള്ള സൗകര്യം ഉടനെ ഒരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതിഷേധം സംഗമം പ്രശാന്ത് കളത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. കെ. എം. നിസാര്‍ അദ്ധ്യക്ഷത വഹിച്ചു, ഐ. പി. ഉസ്മാന്‍ കോയ, കെ. അസ്ലം, പി. മുഹമ്മദ് അഷ്റഫ്, തോപ്പില്‍ സാജിദ്, പി. ടി. ഇബ്രാഹിം, മുത്തു ലക്ഷ്മി, ഇ. മിനി, എം. വല്ലി സംസാരിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!