
ദുബൈ: ഖത്തര്‍ അമീറും യു.എ.ഇ സുരക്ഷാ ഉപദേഷ്ടാവും സൗദിയിലെത്തി. സൗദി കിരീടാവകാശിയുമായി ഇരുവരും ചര്‍ച്ച നടത്തി. അല്‍ ഉല ഉച്ചകോടിക്ക് ശേഷമുള്ള സാഹചര്യം സംഗമത്തില്‍ ചര്‍ച്ചയായി. സൗദിയിലെ ചെങ്കടല്‍ പ്രദേശത്തുള്ള കൊട്ടാരത്തില്‍ വെച്ചാണ് സൗഹൃദ സംഭാഷണം നടന്നത്. സാധാരണ വേഷവിധാനങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് മൂന്ന് നേതാക്കളും വസ്ത്രം ധരിച്ചിരിക്കുന്നത്. ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കയാണ്.


