എന്‍ സി പിയിലെ തര്‍ക്ക് ബൈക്ക് മോഷണത്തിലെത്തിച്ചെന്ന് സംശയവുമായി പ്രവര്‍ത്തകര്‍

Web Desk
1 Min Read

കോഴിക്കോട്: എന്‍ സി പി ദേശീയ സമിതി അംഗമായ എസ് വി എ.സലീമിന്റെ ബുള്ളറ്റ് മോഷണം പോയതുമായി ബന്ധപ്പെട്ട് ദുരൂഹത. കഴിഞ്ഞ ദിവസം ക്രൗണ്‍ തിയറ്ററിനു സമീപത്തുള്ള കല്‍പക ബസാറിലെ പാര്‍ക്കിംഗ് ഏരിയയില്‍നിന്നാണ് കെ എല്‍ 11 എ യു 1008 എന്ന നമ്പറിലുള്ള ബുള്ളറ്റ് കാണാതായത്. മോഷണം സംബന്ധിച്ച് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

city exchange


എന്നാല്‍ എന്‍ സി പിയിലെ രാഷ്ട്രീയ തര്‍ക്കംമൂലം എതിര്‍ചേരിയിലുള്ളവര്‍ എടുത്തുമാറ്റിയതാണ് ബൈക്ക് എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. എന്‍ സി പിയുടെ സംസ്ഥാന മീഡിയ കമ്മിറ്റി ചെയര്‍മാനായിരുന്ന എസ് വി എ സലീമിനെ സംസ്ഥാന പ്രസിഡന്റ് ആ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.


സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയും പരമ്പരാഗതമായി എന്‍ സി പിയില്‍ തുടരുന്ന നേതാക്കളും പലയിടത്തും തര്‍ക്കത്തിലാണ്. ജില്ലയിലും ഇതു സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മോഷണവും എന്നാണ് സംശയമുയര്‍ന്നിരിക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!