മിനാരം പൊളിക്കുന്നതിനിടെ പരിക്കേറ്റ തൊഴിലാളി മരിച്ചു

Web Desk
0 Min Read

കോഴിക്കോട്: പള്ളിമാനിരം പൊളിക്കുന്നതിനിടെ ഖുബയുടെ സ്ലാബ് അടര്‍ന്ന് ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. തോപ്പയില്‍ ആവില്‍പറമ്പില്‍ അലിയുടെ മകന്‍ സുലൈമാന്‍ (39) ആണ് മരിച്ചത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

city exchange


ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. പുതിക്കുപ്പണിയുന്നതിനായി പള്ളിയുടെ മിനാരം പൊള്ളിച്ചു മാറ്റുന്നതിനിടെ സ്ലാബിന്റെ ഒരു ഭാഗം സുലൈമാന്റെ ദേഹത്ത് പതിക്കുകയായിരുന്നു. മിനാരത്തിനുള്ളില്‍ കുടുങ്ങിയ സുലൈമാനെ ഒരുമണിക്കൂറോളം പരിശ്രമിച്ചായിരുന്നു പുറത്തിറക്കിയത്.


മാതാവ്: നബീസ. ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദ് മിദ്ലാജ്, ആയിശ മിസ്രിയ, മുഹമ്മദ് യാസീന്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!