പാലാ ബിഷപ്പിനെ പ്രകീര്‍ത്തിച്ച മന്ത്രി വി എന്‍ വാസവനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം

Web Desk
1 Min Read

കോട്ടയം: വിദ്വേഷ പ്രസംഗം നടത്തിയ പാലാ ബിഷപ്പിനെ പ്രകീര്‍ത്തിച്ച മന്ത്രി വി എന്‍ വാസവനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. ഇടത് സഹയാത്രികര്‍ ഉള്‍പ്പെടെ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. പാലാ ബിഷപ്പ് നല്ല പാണ്ഡിത്യമുള്ളയാളാണെന്നും അദ്ദേഹത്തിന്റെ പ്രസംഗം അടഞ്ഞ അധ്യായമാണെന്നുമാണ് മന്ത്രി പറഞ്ഞത്.

city exchange

ചാനല്‍ ചര്‍ച്ചകളില്‍ ഇടത് നിരീക്ഷകനായി എത്താറുള്ള പ്രേംകുമാര്‍ ഫേസ് ബുക്കില്‍ കുറിച്ചതിങ്ങനെ- ‘പാലാ ബിഷപ്പ് പണ്ഡിതനാണോ കുണ്ഠിതനാണോ എന്നതല്ലല്ലോ കാര്യം. പറഞ്ഞത് വിഷമാണോ വീഞ്ഞാണോ എന്നതല്ലേ? ഒരു സമൂഹത്തിലാകെ വിദ്വേഷം പടര്‍ത്തിയെന്നതല്ലേ? ഇമ്മാതിരി വിഷങ്ങള്‍ക്ക് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുത്ത് സഹകരിപ്പിക്കലല്ലല്ലോ സഹകരണ മന്ത്രിയുടെ ജോലി. വാസവന്‍ മന്ത്രിയെ തിരുത്തിയേ മതിയാവൂ’.

TAGGED:
Share This Article
Leave a Comment
error: Content is protected !!