ചാന്ദിനിക്ക് പ്രണാമം അര്‍പ്പിച്ച് മഹിളാ കോണ്‍ഗ്രസ് ‘പൊന്നോമനേ മാപ്പ്’ പരിപാടി നടത്തി

Web Desk
1 Min Read

കൊച്ചി: അന്യസംസ്ഥാന തൊഴിലാളി ദാരുണമായി കൊലപ്പെടുത്തിയ ബാലികക്ക് പ്രണാമം അര്‍പ്പിച്ച് മഹിള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം 285 ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ ‘പൊന്നോമനേ മാപ്പ്’ പരിപാടി സംഘടിപ്പിച്ചു. നൂറ് കണക്കിന് സ്ത്രീകളും കുട്ടികളും ബാലികക്ക് പ്രാര്‍ഥനാ ഗീതത്തോടെ മെഴുകു തിരി തെളിച്ചു.

city exchange

സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ആലുവ ഗാന്ധി പ്രതിമക്ക് മുന്നില്‍ നടന്ന പരിപാടിക്ക് ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ആദ്യ തിരി തെളിച്ചു നല്‍കി. സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം പി, അന്‍വര്‍ സാദത്ത് എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, ഡി സി സി ജനറല്‍ സെക്രട്ടറി ജോസഫ് ആന്റണി, ലത്തീഫ് പുഴിത്തറ, ആനന്‍ ജോര്‍ജ്, പി എ മുജീബ്, ഫാസില്‍, ഹുസൈന്‍, സെബാ മുഹമ്മദാലി, ലിസി എബ്രഹാം, മുംതാസ് ടീച്ചര്‍, ലിസി സെബാസ്റ്റ്യന്‍, ഷൈനി ടോമി, ഹസീന മുനീര്‍ എന്നിവര്‍ പങ്കെടുത്തു.

പൊലീസിന്റെ അശ്രദ്ധയും അലംഭാവവുമാണ് ബാലികയുടെ കൊലപാതകത്തിലേക്ക് എത്തിച്ചത്. മകളെ നഷ്ടപ്പെട്ട കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

- Advertisement -
Ad image

കുട്ടിയുടെ സംസ്‌ക്കാര ചടങ്ങില്‍ നിന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ വിട്ടുനിന്നത് വീഴ്ചയാണെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഏറ്റവും കൂടുതല്‍ അന്യ സംസ്ഥാന തൊഴിലാളികളുള്ള ആലുവ, പെരുമ്പാവൂര്‍ മേഖലകളില്‍ സര്‍ക്കാര്‍ പ്രത്യേക നിരീക്ഷണം ഒരുക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!