16-ാമത് ഹോട്ടല്‍ടെക് കേരള പ്രദര്‍ശനം മെയ് 15 മുതല്‍ 17 വരെ കൊച്ചിയില്‍

Web Desk
3 Min Read

കൊച്ചി: ഹൊറേക എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഹോട്ടല്‍സ്, റിസോര്‍ട്ട്സ്, റെസ്റ്റോറന്റസ്, കേറ്ററിംഗ് മേഖലയ്ക്കാവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഹോട്ടല്‍ടെക് കേരള പ്രദര്‍ശനത്തിന്റെ 16-ാം പതിപ്പ് മെയ് 15, 16, 17 തിയ്യതികളില്‍ കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

city exchange

ഭക്ഷ്യോത്പന്നങ്ങള്‍, ചേരുവകള്‍, ഹോട്ടല്‍ ഉപകരണങ്ങള്‍, ലിനന്‍ ആന്‍ഡ് ഫര്‍ണിഷിംഗ്, ഹോട്ടല്‍വെയര്‍, ടേബ്ള്‍വെയര്‍ വാണിജ്യ അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയവയുമായി 50-ലേറെ പ്രദര്‍ശകര്‍ ഹോട്ടല്‍ടെകില്‍ പങ്കെടുക്കമെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കേരളാ ടൂറിസം, അസോസിയേഷന്‍ ഓഫ് അപ്രൂവ്ഡ് ആന്‍ഡ് ക്ലാസിഫൈസ് ഹോട്ടല്‍സ് ഓഫ് കേരള (എഎസിഎച്ച്കെ), കേരള പ്രൊഫഷനല്‍ ഹൗസ്‌കീപേഴ്സ് അസോസിയേഷന്‍ (കെപിഎച്ച്എ), ദി ഹോസ്പിറ്റാലിറ്റി പര്‍ച്ചേസ് മാനേജേഴ്സ് ഫോറം (എച്ച്പിഎംഎഫ്) കേരളാ ചാപ്റ്റര്‍, സൗത്ത് ഇന്ത്യ ഷെഫ്സ് അസോസിയേഷന്‍ (സിക) കേരള ചാപ്റ്റര്‍, ചീഫ് എന്‍ജിനീയേഴ്സ് ഫോറം എന്നീ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും അംഗീകാരവും പിന്തുണയും ഹോട്ടല്‍ടെകിനുണ്ട്.

മേളയ്ക്ക് സമാന്തരമായി ആദ്യരണ്ടു ദിവസം നടക്കുന്ന മത്സരമായ ഹൗസ്‌കീപ്പേഴ്സ് ചലഞ്ച് (എച്ച്കെസി), മെയ് 12 മുതല്‍ 16 വരെ നടക്കുന്ന ബറിസ്റ്റ ശില്‍പ്പശാല എന്നിവയാകും ഹോട്ടല്‍ടെകിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

- Advertisement -
Ad image

ഹൗസ്‌കീപ്പിംഗ് മേഖലയിലെ സംസ്ഥാനത്തെ ഏകസംഘടനയായ കെപിഎച്ച്എയുമായി സഹകരിച്ചു നടത്തുന്ന ഹൗസ്‌കീപ്പേഴ്സ് ചലഞ്ചിന്റെ (എച്ച്കെസി) ഏഴാമത് പതിപ്പില്‍ മോപ്പ് റേസ്, ബെഡ് മേക്കിംഗ് സ്‌കില്‍സ്, ഹണിമൂണ്‍ ഫ്ളവര്‍ അറേഞ്ച്മെന്റ്, വാകൂം ക്ലീനര്‍ റേസ്, ടവല്‍ ആര്‍ട്ട്, പാഴ് വസ്തുക്കളില്‍ നിന്നുള്ള ഫ്ളവര്‍ അറേഞ്ച്മെന്റ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുക. സംസ്ഥാനത്തെ പ്രമുഖ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും നിന്നുള്ള വിവിധ ടീമുകളുടേയും വ്യക്തികളുടേയും ഹൗസ്‌കീപ്പിംഗ് പ്രാവീണ്യം പ്രദര്‍ശിപ്പിക്കുന്നതാകും മത്സരമെന്ന് സംഘാടകര്‍ പറഞ്ഞു.

ലിനന്‍- ഇസ്റ്റ ഹോസ്പിറ്റാലിറ്റി, ബികെഎസ് ഫേബ്രിക്സ്; വാകൂം- കര്‍ച്ചര്‍ ക്ലീനിംഗ് സിസ്റ്റംസ്, ഏപ്രണ്‍- ടെക്സ് വേള്‍ഡ് എന്നിവരാണ് എച്ച്കെസിയിലെ വിവിധ കാറ്റഗറി സ്പോണ്‍സര്‍മാര്‍.

പ്രദര്‍ശനത്തിന്റെ ഭാഗമായി ബംഗളൂരു ആസ്ഥാനമായ കോഫി ബോര്‍ഡ് സംഘടിപ്പിക്കുന്ന കേരള ബറിസ്റ്റ വര്‍ക്ക്‌ഷോപ്പിന്റെ രണ്ടാമത് പതിപ്പ് മെയ് 12 മുതല്‍ 16 വരെ നടക്കും. വൈദഗ്ധ്യമുള്ള കോഫി ആര്‍ട്ടിസ്റ്റാണ് ബറിസ്റ്റ എന്നറിയപ്പെടുന്നത്. എസ്പ്രെസ്സോ മെഷീനുകളും മറ്റുമുപയോഗിച്ച് വിവിധ തരം കാപ്പികള്‍ ഉണ്ടാക്കുന്നതിലുള്ള പരിശീലനവും എസ്പ്രെസ്സോ ബേസിക്സ്, മില്‍ക്ക് ഫ്രോത്തിംഗ്, ലാറ്റെ ആര്‍ട്ട്, കസ്റ്റമര്‍ സര്‍വീസ്, കോഫി നോളജ്, എക്വിപ്മെന്റ് മെയിന്റനന്‍സ്, ശുചിത്വം, സുരക്ഷ, സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയ വിഷയങ്ങളും ശില്‍പ്പശാലയിലുള്‍പ്പെടും.

ഇതാദ്യമായി വിവിധ ഹോട്ടല്‍ ജോലികള്‍ ചെയ്യുന്നവര്‍ അതത് യൂണിഫോമണിഞ്ഞ് പങ്കെടുക്കുന്ന ഫാഷന്‍ ഷോയും ഇത്തവണ അരങ്ങേറും.

സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ സംഭാവനകള്‍ നല്‍കുന്ന മേഖലയാണ് ഹൊറേക്ക വ്യവസായമെന്ന് ജോസഫ് കുര്യാക്കോസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്തിന്റെ മൊത്തം ജി ഡി പി, മൂല്യവര്‍ധന, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയില്‍ ഹൊറേക്കയുടെ പങ്ക് സ്ഥിരമായി വര്‍ധിച്ചു വരികയാണെന്നാണ് ചില സമീപകാല പഠനങ്ങള്‍ കാണിക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ്, കെപിഎച്ച്എ സംസ്ഥാന പ്രസിഡന്റ് ബിന്ദു പര്‍വീഷ്, സ്‌കില്‍സെര്‍വ് ഇന്ത്യയുടെ ഭാഗമായ ഷെഫ് നളന്‍ എന്നിവര്‍ പങ്കെടുത്തു.

കൊച്ചി ആസ്ഥാനമായ ക്രൂസ് എക്സ്പോസാണ് ഹോട്ടല്‍ടെക് കേരള 2026ന്റെ സംഘാടകര്‍. 2026 ജനുവരിയില്‍ കമ്പനി ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഹോട്ടല്‍ടെക് പോലുള്ള നിരവധി ബി2ബി പ്രദര്‍ശനങ്ങള്‍ തങ്ങള്‍ നടത്തിവരികയാണെന്ന് ജോസഫ് കുര്യാക്കോസ് പറഞ്ഞു. പതിനേഴു വര്‍ഷത്തിനിടെ ദക്ഷിണേന്ത്യയിലെ മുന്‍നിര ബി2ബി പ്രദര്‍ശനസംഘാടകരായി വളരാനും കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!