ആലുവയ്ക്ക് പുതിയ സ്മാര്‍ട്ട് വില്ലേജ് അനുവദിക്കുമെന്ന് റവന്യൂ മന്ത്രി എ പി അനില്‍ കുമാര്‍

Web Desk
1 Min Read

ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 26.5 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ച് നിര്‍മ്മാണം പൂര്‍ത്തിയായ ആലുവ മിനി സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റിന്റെ ഉത്ഘാടനം റവന്യൂ മന്ത്രി എ പി അനില്‍ കുമാര്‍ നിര്‍വ്വഹിച്ചു.

city exchange

ആലുവയ്ക്ക് പുതിയൊരു സ്മാര്‍ട്ട് വില്ലേജ് അനുവദിക്കണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ എം എല്‍ എ മന്ത്രിയോട് ആവശ്യപ്പെട്ടു. എം എല്‍ എയുടെ ആവശ്യം പരിഗണിച്ച് ആലുവയ്ക്ക് പുതിയൊരു സ്മാര്‍ട്ട് വില്ലേജ് അനുവദിക്കുമെന്നും ആലുവയുടെ വികസന കാര്യത്തില്‍ ഏറ്റവും താത്്പര്യത്തോടെ ആവശ്യമായ ഇടപെടലുകള്‍ നടത്തി പദ്ധതികള്‍ അനുവദിപ്പിച്ച് നടപ്പിലാക്കുന്ന എം എല്‍ എയാണ് അന്‍വര്‍ സാദത്ത് എന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി എ പി അനില്‍ കുമാര്‍ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലിസ്സി സെബാസ്റ്റ്യന്‍, സെബ മുഹമ്മദലി, പഞ്ചായത്ത് പ്രസിഡന്റുമാരായ സാജു മത്തായി, ജെര്‍ളി കപ്രശ്ശേരി, നസീര്‍ ചൂര്‍ണ്ണിക്കര, മുനിസിപ്പല്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മന്‍മാരായ പി എം മൂസക്കുട്ടി, പി പി ജെയിംസ്, ലിസ്സ ജോണ്‍സണ്‍, ലളിത ഗണേശന്‍, മിനി ബൈജു, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലത രാധാകൃഷ്ണന്‍, എ ഡി എം കെ മനോജ് എന്നിവര്‍ പ്രസംഗിച്ചു.

അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൈജി ജോളി സ്വാഗതവും തഹസില്‍ദാര്‍ ടിജോ ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!