അനധികൃത വിസ കച്ചവടം നടത്തിയ ഏഷ്യന്‍ വംശജന്‍ അറസ്റ്റില്‍

Web Desk
0 Min Read

ദോഹ: വ്യാജ കമ്പനികളുടെ പേരില്‍ വിസ വ്യാപാരം നടത്തിയ ഏഷ്യന്‍ വംശജനെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും ഒരു ലാപ്‌ടോപ്, 13 എ ടി എം കാര്‍ഡുകള്‍, നാല് പേഴ്‌സണല്‍ ഐ ഡി എന്നിവയും പിടിച്ചെടുത്തു.

city exchange

അനധികൃത വിസ കച്ചവടം നടത്തുന്നവര്‍ക്കെതിരെ പരമാവധി മൂന്നു വര്‍ഷം വരെ തടവും അരലക്ഷം റിയാല്‍ വരെ പിഴയും ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി.

നിയമവിരുദ്ധമായി വിസ കച്ചവടം ചെയ്യുന്നവരുമായി ഇടപാടുകള്‍ നടത്തരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!