

ദോഹ: ഇ ടി കരീം നിര്‍ഭയനായ പോരാളിയാണെന്ന് പാറക്കല്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു. കെ എം സി സി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇ ടി കരീം അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ആദര്‍ശ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന വ്യക്തിത്വമാണ് കരീം എന്ന് ചടങ്ങില്‍ സംസാരിച്ച എസ് എ എം ബഷീര്‍ പറഞ്ഞു.

കെ എം സി സി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ മുന്‍ പ്രസിഡന്റും മറ്റ് സാമൂഹ്യ- സാംസ്‌കാരിക സംഘടനയില്‍ സജീവമായിരുന്ന ദാര്‍ശനികനും എഴുത്തുകാരനുമായിരുന്ന ഇ ടി കരീമിന്റെ നിര്യാണത്തില്‍ കെ എം സി സി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി തുമാമയിലുള്ള കെ എം സി സി ആസ്ഥാനത്ത് നടന്ന അനുശോചന യോഗത്തില്‍ മുഹമ്മദ് ഫൈസി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.
ജില്ലാ ആക്ടിങ് പ്രസിഡന്റ് അലി ചേരൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി പാറക്കല്‍ അബ്ദുല്ല, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എം പി ഷാഫി ഹാജി, അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി, സീനിയര്‍ നേതാക്കളായ മുട്ടം മഹമ്മുദ്, കെ എസ് മുഹമ്മദ് കുഞ്ഞി, സാദിഖ് പാക്യാര, കോയ കൊണ്ടോട്ടി, ജില്ലാ നേതാക്കളായ സമീര്‍ ഉടുമ്പുന്തല, സിദീഖ് മണിയന്‍പാറ, നാസ്സര്‍ കൈതക്കാട്, മൊയ്ദു ബേക്കല്‍, സാദിഖ് കെ സി, കാസര്‍ഗോഡ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷഫീഖ് ചെങ്കള എന്നിവര്‍ അനുസ്മരിച്ചു.

