

ദുബൈ: ലംബോര്‍ഗിനി മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ദുബൈ മറീന പാര്‍ക്കിങ് ലോട്ടില്‍നിന്നാണ് ലംബോര്‍ഗിനി കാര്‍ മോഷ്ടിച്ചത്.

വ്യാജ ഉടമസ്ഥാവകാശ രേഖകള്‍ ചമച്ചാണ് 11.1 മില്യണ്‍ ദിര്‍ഹം വിലമതിക്കുന്ന ലംബോര്‍ഗിനി മോഷ്ടിച്ചത്. കേസില്‍ മറ്റുരണ്ട് പേര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. കാര്‍ ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. തിരിച്ചെത്തിയപ്പോഴാണ് തന്റെ ആഡംബര കാര്‍ മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നതെന്നാണ് ഉടമയുടെ പരാതിയില്‍ പറയുന്നു.
