അതിഥിത്തൊഴിലാളിയെ മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച നാലുപേര്‍ അറസ്റ്റില്‍

Web Desk
1 Min Read

കൊച്ചി: അല്ലപ്ര കുറ്റിപ്പാടത്ത് അതിഥിത്തൊഴിലാളിയെ മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ നാലു പേര്‍ അറസ്റ്റില്‍. അസം നൗഗാവ് സ്വദേശികളായ ഹഫിജുര്‍ റഹ്‌മാന്‍ (36), ഇസ്രാഫീല്‍ അലി (36), മജ്ബൂല്‍ റഹ്‌മാന്‍ (41), അമ്രാന്‍ ഹുസൈന്‍ ഫാറൂഖി (20) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

city exchange

20ന് പുലര്‍ച്ചെ നാലരയോടെ അല്ലപ്ര കുറ്റിപ്പാടം അംഗണവാടിക്ക് സമീപം റോഡില്‍ ഒരാള്‍ പരിക്കേറ്റ് കിടക്കുന്നതായി പെരുമ്പാവൂര്‍ പൊലീസില്‍ വിവരം വന്നതോടെ സ്ഥലത്തെത്തിയപ്പോള്‍ ചോരയൊലിപ്പിച്ച് അബോധാവസ്ഥയില്‍ക്കിടന്ന 40 വയസ് തോന്നിക്കുയാളെ കണ്ടെത്തുകയായിരുന്നു. ഉടന്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക പരിശോധനയില്‍ പരിക്ക് ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞതോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കും മാറ്റുകയായിരുന്നു.

ട്രോമ ഐ സി യുവില്‍ അബോധവസ്ഥയില്‍ കഴിയുന്നതിനാല്‍ മൊഴിയെടുക്കാനോ ആളെ തിരിച്ചറിയാനോ സാധിച്ചിട്ടില്ല. തുടര്‍ന്ന് പ്രത്യേക പൊലീസ് ടീം സ്ഥലത്തെത്തി നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് സംഭവം തിരിച്ചറിഞ്ഞത്.

സമീപത്തെ പ്ലൈവുഡ് കമ്പനിയില്‍ രാത്രിയില്‍ കയറിയ ആളുമായി പ്രതികള്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും തുടര്‍ന്ന് ഇരുമ്പ് പൈപ്പും വടിയും ഉപയോഗിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. പ്രതികളെ കുറ്റിപ്പാടത്തുള്ള പ്ലൈവുഡ് കമ്പനിയില്‍ നിന്നും പിടികൂടി. പരിക്കേറ്റയാള്‍ അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ തുടരുകയാണ്.

- Advertisement -
Ad image

അന്വേഷണ സംഘത്തില്‍ ആര്‍ രഞ്ജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍ റിന്‍സ് എം തോമസ്, എ എസ് ഐ എന്‍ ഡി ആന്റോ, സീനിയര്‍ സി പി ഒ പി എ അബ്ദുല്‍ മനാഫ്, സി പി ഒ കെ എ അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Share This Article
Leave a Comment
error: Content is protected !!