
കൊച്ചി: ലോക സംസ്‌കാരത്തിനും വൈജ്ഞാനിക നവോഥാനത്തിനും അറബി ഭാഷയുടെ സംഭാവനകള്‍ മഹത്വരമാണെന്നും അത് കണക്കിലെടുത്ത് സര്‍ക്കാര്‍ അറബി ഭാഷ പഠനത്തിന് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാകണമെന്നും അവകാശ പത്രികയിലൂടെ കെ എ ടി എഫ് മുന്നോട്ട് വെക്കുന്ന ന്യായമായ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്നും കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി ആവശ്യപ്പെട്ടു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംഘടിപ്പിച്ച എറണാകുളം എ ഇ ഒ ഓഫീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ആലുവ ഉപജില്ല ഓഫീസ് ധര്‍ണ്ണ മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എം കെ എ ലത്തീഫും പെരുമ്പാവൂര്‍ എ ഇ ഒ ഓഫീസ് ധര്‍ണ്ണ എന്‍ എ സലിം ഫാറൂഖിയും ഉദ്ഘാടനം ചെയ്തു.
മൂവാറ്റുപുഴ എ ഇ ഒ ഓഫീസ് ധര്‍ണ്ണ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ടി എം ഹാഷിമും തൃപ്പൂണിത്തുറ എ ഇ ഒ ഓഫീസ് ധര്‍ണ്ണ കെ എസ് മുജീബും പറവൂര്‍ എ ഇ ഒ ഓഫീസ് ധര്‍ണ്ണ മുഹമ്മദ് ഷിയാസും ഉദ്ഘാടനം ചെയ്തു. മട്ടാഞ്ചേരി എ ഇ ഒ ഓഫീസ് ധര്‍ണ്ണ മുഹമ്മദ് അഫ്‌സലും കോലഞ്ചേരി എ ഇ ഒ. ഓഫീസ് ധര്‍ണ്ണ സൈനബ ടീച്ചറും കല്ലൂര്‍ക്കാട് എ ഇ ഒ ഓഫീസ് ധര്‍ണ്ണ എം എ സാദിഖും ഉദ്ഘാടനം ചെയ്തു.

വൈപ്പിന്‍ എ ഇ ഒ ഓഫീസ് ധര്‍ണ്ണ ഇ എ അബ്ദുല്‍ ജബ്ബാറും കോതമംഗലം എ ഇ ഒ ഓഫീസ് ധര്‍ണ്ണ വി കെ ലൈല ടീച്ചറും ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍മാര്‍ മുമ്പാകെയുള്ള കെ എ ടി എഫ് അവകാശ പത്രിക സമര്‍പ്പണത്തിന് എം എം നാസര്‍ (കോതമംഗലം), സി എസ് സിദ്ദീഖ് (ആലുവ), അലി പുല്ലേപ്പടി (എറണാകുളം), കബീര്‍ സ്വലാഹി (മൂവാറ്റുപുഴ), ഷമീര്‍ കരിപ്പാടം, ത്വാഹ പൊന്നാരിമംഗലം, യൂനുസ് നൊച്ചിമ, ഹുസൈന്‍ സ്വലാഹി, ഷാഹുല്‍ ഹമീദ് തണ്ടേക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.
ഹയര്‍ സെക്കണ്ടറിയില്‍ അറബി, ഉര്‍ദു, സംസ്‌കൃത ഭാഷ പഠനത്തിന് 10 കുട്ടികള്‍ എന്ന എണ്ണത്തില്‍ നിന്നും അറബികിന് മാത്രം 25 എന്ന എണ്ണമായി വര്‍ധിപ്പിച്ച വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കുക, ആദ്യ ബാച്ച് പോലും പുറത്തിറങ്ങാത്ത സാഹചര്യത്തില്‍ ഡി എല്‍ എഡ് കോഴ്‌സ് പാസായിട്ടില്ല എന്ന കാരണം പറഞ്ഞ് നിയമനം നിരസിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ വിവാദ നിലപാട് തിരുത്തുക, ഡി എല്‍ എഡ് അറബിക്ക് സെന്ററുകള്‍ വര്‍ധിപ്പിക്കുകയും പുതിയ തസ്തികകള്‍ അനുവദിക്കുകയും ചെയ്യുക, സര്‍വ്വീസിലുള്ള അധ്യാപകരെ കെ-ടെറ്റില്‍ നിന്നും ഒഴിവാക്കുക, എന്‍ ഇ പി അറബി ഭാഷാ പഠനം ഉറപ്പാക്കുക, മുഴുവന്‍ ജീവനക്കാരേയും സ്റ്റാറ്റിയുട്ടറി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക,
എയ്ഡഡ് പാര്‍ട്ട് ടൈം അധ്യാപകര്‍ക്കും പി എഫ് അനുവദിക്കുക, അറബിക് സര്‍വകലാശാല സ്ഥാപിക്കുക, അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ മുഴുവന്‍ പാര്‍ട്ട് ടൈം അധ്യാപകര്‍ക്കും ഫുള്‍ ടൈം ബെനിഫിറ്റ് നല്‍കുക, പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുക, ഓണ്‍ലൈന്‍ ക്ലാസുകളുടെ പശ്ചാതലത്തില്‍ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കുക,
ഡയറ്റുകളിലെ അറബി ഉള്‍പ്പെടെയുള്ള ഫാക്കല്‍റ്റികളുടെ ഒഴിവുകള്‍ നികത്തുക, ഭാഷാ പീനത്തിന് ഏറെ കുട്ടികളുണ്ടായിട്ടും മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയം (അണ്‍ എക്കണോമിക് വിദ്യാലയം) എന്ന പേരില്‍ വര്‍ഷങ്ങളായി അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ നിയമനം ഉടന്‍ അംഗികരിക്കുക, മലബാറിലെ പ്ലസ് വണ്‍ സീറ്റ് കുറവ് പരിഹരിക്കാന്‍ ഉടന്‍ പുതിയ ബാച്ചുകളും തസ്തിതകളും അനുവദിക്കുക, അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ മുഴുവന്‍ ജൂനിയര്‍ അധ്യാപകരേയും സീനിയറാക്കുക, ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ഉപഭാഷ ഫിക്‌സേഷന്‍ പൂര്‍ത്തിയാക്കി പുതിയ തസ്തികകള്‍ അനുവദിക്കുക, ഹൈസ്‌കൂളില്‍ പഠിച്ച ഭാഷ, അതേ സ്‌കൂളിലെ എച്ച് എസ് എസിലും പഠിക്കാന്‍ സൗകര്യം ഉണ്ടാക്കുക, പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തിന് അനുസരിച്ച് സ്റ്റാഫ് ഫിക്‌സേഷന്‍ നടത്തുക, വര്‍ഷങ്ങളായി ഒഴിഞ്ഞ് കിടക്കുന്ന അറബിക് എന്‍ സി എ.തസ്തികകളില്‍ ബന്ധപ്പെട്ട സമുദായങ്ങളില്‍ നിന്നും യോഗ്യരെ ലഭിക്കുന്നത് വരെ ജനറല്‍ മെറിറ്റില്‍ നിന്നും നിയമനം നടത്തുക, ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ നേരത്തെ നാല് ഭാഷയ്ക്കുണ്ടായിരുന്ന ഓപ്ഷന്‍ പുന:സ്ഥാപിച്ച് പഠിതാക്കളുള്ള എല്ലാ വിദ്യാലയങ്ങളിലും അറബിക് തസ്തികകള്‍ അനുവദിക്കുക, ഗവണ്‍മെന്റ് ടി ടി ഐകളില്‍ ഭാഷാധ്യാപക പരിശീലനത്തിന് സീറ്റുകള്‍ അനുവദിക്കുക, 12 പിരിഡുകള്‍ക്ക് ഫുള്‍ ടൈം ഭാഷാധ്യാപക തസ്തിക അനുവദിക്കുക, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ കാലോചിതമായി വര്‍ധിപ്പിച്ച് അവ യഥാസമയം വിതരണം ചെയ്യുക, അധ്യാപകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മെഡിക്ലെയിം സുരക്ഷ ഉറപ്പാക്കുക,
ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം കമ്മിറ്റി (ക്യൂ ഐ പി)യില്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷനേയും ഉള്‍പ്പെടുത്തുക, ന്യൂ ജെന്‍ കോഴ്‌സുകളില്‍ അറബിക്കിനും അവസരമൊരുക്കുക, ഭാഷാധ്യാപകര്‍ക്ക് എച്ച് എം പ്രമോഷന്‍ അനുവദിക്കുക, സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് ക്രൈറ്റീരിയയില്‍ അഡീഷണല്‍ ലാംഗ്വേജ് അടിയന്തിരമായി ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, സച്ചാര്‍- പാലോളി കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ പരിപൂര്‍ണ്ണമായും നടപ്പിലാക്കുക, ഓണ്‍ലൈന്‍ ക്ലാസുകളുടെ പശ്ചാതലത്തില്‍ ഒഴിഞ്ഞ് കിടക്കുന്ന അധ്യാപക തസ്തികകള്‍ നികത്തുകയോ ദിവസ വേതനത്തില്‍ അധ്യാപകരെ നിയമിക്കുകയോ ചെയ്യുക
തുടങ്ങിയ സുപ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്.

