മൊയിനുല്‍ ഹഖ് തൃണമൂലിലേക്ക്

Web Desk
0 Min Read

ന്യൂഡല്‍ഹി: എ ഐ സി സി ജനറല്‍ സെക്രട്ടറി മൊയിനുല്‍ ഹഖ് പാര്‍ട്ടി വിട്ടു. പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാവായ മൊയിനുല്‍ ഹഖിന് കോണ്‍ഗ്രസിന്റെ ജാര്‍ഖണ്ഡിലെ സംഘടനാ ചുമതലയാണുണ്ടായിരുന്നത്.

city exchange


സോണിയ ഗാന്ധിയ്ക്കും ബംഗാള്‍ പി സി സി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയ്ക്കുമാണ് മൊയിനുല്‍ ഹഖ് രാജിക്കത്ത് കൈമാറിയത്. അഞ്ച് തവണ എം എല്‍ എ ആയിരുന്ന ഇദ്ദേഹം തൃണമൂലില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


2013 മുതല്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിയായ മൊയിനുലിന് ഒരിക്കല്‍ കശ്മീര്‍ കോണ്‍ഗ്രസിന്റെ ചുമതലയും നല്‍കിയിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!