

ലഖ്നൗ: ബി ജെ പിക്കെതിരെ സംസാരിക്കുന്ന സന്യാസിമാരുടെയെല്ലാം മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ. അഖില ഭാരതീയ അഖാഡെ പരിഷത്ത് അധ്യക്ഷന്‍ സന്യാസി മഹന്ത് നരേന്ദ്രഗിരി മഹാരാജിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാനാ പടോലെ ബി ജെ പിയെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. മഹന്ത് നരേന്ദ്രഗിരി ആത്മഹത്യ ചെയ്യില്ലെന്നും ഇതൊരു കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ഒരുപാട് പുരോഹിതരും പൂജാരിമാരും കൊല്ലപ്പെടുന്നുണ്ടെന്നും ബി ജെ പിയ്ക്കെതിരെ സംസാരിക്കുന്ന പുരോഹിതര്‍ ഇങ്ങനെയാണ് മരണപ്പെടുന്നതെന്നും പറഞ്ഞ പടോലെ ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
അതേസമയം മഹന്ത് നരേന്ദ്രഗിരിയുടെ മരണത്തില്‍ അടുത്ത ശിഷ്യനും അനുയായിയുമായ ആനന്ദ് ഗിരിയെ പൊലീസ് അറസ്റ്റു ചെയ്തു. നരേന്ദ്ര ഗിരിയുടെ പ്രധാനശിഷ്യന്‍മാരില്‍ രണ്ടുപേരായ സന്ദീപ് തിവാരി, മകന്‍ ആദിത്യ തിവാരി എന്നിവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

അതേസമയം ഗുരുജിക്ക് ആത്മഹത്യ ചെയ്യാനാവില്ലെന്നും പല കാരണങ്ങളാല്‍ അദ്ദേഹം പീഡിപ്പിക്കപ്പെട്ടെന്നും ഇത് തനിക്കെതിരായ വലിയ തോതിലുള്ള ഗൂഢാലോചനയാണെന്നും ആനന്ദ് ഗിരി പറഞ്ഞിട്ടുണട്്. മരണത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ആനന്ദ് ആവശ്യപ്പെട്ടു.

