

ദോഹ: അതിജീവനത്തിന്റെ വായന എന്ന പ്രമേയത്തില്‍ ഖത്തര്‍ ഐ സി എഫ് നടത്തുന്ന പ്രവാസി വായന കാമ്പയിന്‍ കേരളാ മുസ്‌ലിം ജമാഅത്ത് സെക്രട്ടറി പേരോട് അബുല്‍റഹ്മാന്‍ സഖാഫി പ്രഖ്യാപിച്ചു. ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള ഐ സി എഫ് മുഖപത്രമായ പ്രവാസി വായനയുടെ പ്രചാരണ കാമ്പയിന്‍ നവംബര്‍ 10- ഡിസംബര്‍ 10 കാലയളവിലാണ് നടക്കുന്നത്.

കാമ്പയിന്‍ പ്രഖ്യാപന സംഗമത്തില്‍ പബ്ലിക്കേഷന്‍ പ്രസിഡന്റ് അസീസ് സഖാഫി പാലോളി അധ്യക്ഷത വഹിച്ചു. ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ കരീം ഹാജി ഉദ്ഘാടനം ചെയ്തു. ബഷീര്‍ പുത്തൂപാടം, അഹ്മദ് സഖാഫി, നൗഷാദ് അതിരുമട, ഉമര്‍ കുണ്ടുതോട് തുടങ്ങിയവര്‍ സംസാരിച്ചു.
