നേപ്പാളിലെ പ്രളയത്തില്‍ മരിച്ചവര്‍ക്ക് ഖത്തര്‍ അനുശോചനം രേഖപ്പെടുത്തി

Web Desk
1 Min Read

ദോഹ: നേപ്പാളിലുണ്ടായ ശക്തമായ പ്രളയത്തില്‍ ആളുകള്‍ മരിച്ച സംഭവത്തില്‍ ഖത്തര്‍ അനുശോചനം രേഖപ്പെടുത്തി. അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. മറിയം ബിന്‍ത് അലി അല്‍ മിസ്‌നദ് നേപ്പാള്‍ വിദേശകാര്യ മന്ത്രി ശിശിര്‍ ഖനാലുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അനുശോചനം അറിയിച്ചത്.

city exchange

പ്രളയത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും ഖത്തര്‍ ഭരണകൂടത്തിന്റെ അനുശോചനം അല്‍ മിസ്‌നദ് അറിയിച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അവര്‍ ആശംസിച്ചു.

പ്രളയബാധിതര്‍ക്കായി മാനുഷിക സഹായവുമായി ഖത്തര്‍ വിമാനം നേപ്പാളിലെത്തിയത് ദുരിതാശ്വാസ, മാനുഷിക പ്രതികരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനും രാജ്യാന്തര ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്താനുമുള്ള ഖത്തറിന്റെ തുടര്‍ ശ്രമങ്ങളുടെ ഭാഗമാണെന്ന് അല്‍ മിസ്‌നദ് പറഞ്ഞു.

നേപ്പാളിന്റെ അടിയന്തര മാനുഷിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി തുടര്‍ന്നും ഏകോപനം നടത്താന്‍ ദോഹ സന്നദ്ധമാണെന്നും അവര്‍ വ്യക്തമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!