പി ജി ഡോക്ടര്‍മാരുടെ സമരം ഭാഗികമായി പിന്‍വലിച്ചു

Web Desk
1 Min Read

തിരുവനന്തപുരം: പി ജി ഡോക്ടര്‍മാര്‍ നടത്തി വരുന്ന സമരം ഭാഗികമായി പിന്‍വലിച്ചു. ആരോഗ്യമന്ത്രിയുമായ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നീക്കം.

city exchange

കാഷ്വാലിറ്റി, ലേബര്‍ റൂം തുടങ്ങിയ അത്യാഹിത വിഭാഗങ്ങളില്‍ പി ജി ഡോക്ടര്‍മാര്‍ സേവനം തുടരും. എന്നാല്‍ ഒ പി, വാര്‍ഡ് എന്നിവിടങ്ങളിലെ ബഹിഷ്‌കരണം തുടരും. പൊതുജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് സമരം ഭാഗികമായി പിന്‍വലിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പി ജി ഡോക്ടര്‍മാരുടെ ജോലിഭാരത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. നിലവിലെ റെസിഡന്റ് മാന്വല്‍ പ്രകാരമാണോ ജോലി ചെയ്യുന്നതെന്നും മാന്വലിന് അധികമായി എവിടെയൊക്കെയാണ് ജോലി ചെയ്യിക്കുന്നതെന്നും സമിതി അന്വേഷിക്കും.

- Advertisement -
Ad image

പി ജി ഡോക്ടര്‍മാരുടെ സ്റ്റൈപെന്റ് നാല് ശതമാനം വര്‍ധിപ്പിക്കുക, നീറ്റ് പി ജി ഒന്നാം വര്‍ഷ പ്രവേശന നടപടികളില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തി പ്രവേശനം വേഗത്തിലാക്കുക, കൂടുതല്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പി ജി ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.

Share This Article
Leave a Comment
error: Content is protected !!