ബിന്ദു അമ്മിണിയെ മര്‍ദ്ദിച്ച സംഘപരിവാര്‍ പ്രവര്‍ത്തകന്‍ പിടിയില്‍

Web Desk
1 Min Read

കോഴിക്കോട്: അഭിഭാഷകയും സാമൂഹ്യ പ്രവര്‍ത്തകയുമായ ബിന്ദു അമ്മിണിയെ മര്‍ദ്ദിച്ച കേസില്‍ പ്രതി പൊലീസ് പിടിയില്‍. കോഴിക്കോട് തൊടിയില്‍ സ്വദേശി മോഹന്‍ദാസിനെയാണ് വെള്ളയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ സംഘപരിവാര്‍ പ്രവര്‍ത്തകനാണ്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

city exchange

അതേസമയം, ബിന്ദു അമ്മിണിക്കെതിരേ മോഹന്‍ദാസിന്റെ ഭാര്യയും വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിനെ ബിന്ദു അമ്മിണി മര്‍ദിച്ചെന്ന് പറഞ്ഞാണ് മോഹന്‍ദാസിന്റെ ഭാര്യ റീജ വ്യാഴാഴ്ച പരാതി നല്‍കിയത്. കഴിഞ്ഞദിവസം വൈകിട്ടാണ് കോഴിക്കോട് ബീച്ചില്‍വെച്ച് ബിന്ദു അമ്മിണിക്ക് മര്‍ദനമേറ്റത്. മദ്യലഹരിയില്‍ ചിലര്‍ അപമര്യാദയായി പെരുമാറിയെന്നും അതിലൊരാള്‍ ആക്രമിച്ചെന്നുമായിരുന്നു ബിന്ദു അമ്മിണിയുടെ പരാതി. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും ഇവര്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബിന്ദുവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പട്ടിക ഗോത്ര വര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഏഴ് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവിയ്ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

- Advertisement -
Ad image

ബിന്ദു അമ്മിണിക്ക് നേരേ നേരത്തെയും ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞമാസം കൊയിലാണ്ടി പൊയില്‍കാവില്‍ ബിന്ദുവിനെ ഓട്ടോയിടിച്ചു വീഴ്ത്തിയിരുന്നു. ഇത് മനഃപൂര്‍വ്വം ഇടിച്ചുവീഴ്ത്തിയതാണെന്നായിരുന്നു അവരുടെ ആരോപണം. തനിക്കെതിരെ പല തവണ സംഘപരിവാര്‍ ഭീഷണി മുഴക്കിയിട്ടും പൊലീസിന്റെ ഭാഗത്തു നിന്നും അനുകൂലമായ നടപടിയുണ്ടായില്ലെന്നാണ് ബിന്ദുവിന്റെ പ്രതികരണം.

Share This Article
Leave a Comment
error: Content is protected !!