ആരിഫ ഒറ്റപ്പാലത്തിന്റെ സുഖക്ഷതങ്ങള്‍ കവര്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

തൃശൂര്‍: ആരിഫ ഒറ്റപ്പാലത്തിന്റെ ‘സുഖക്ഷതങ്ങള്‍’ എന്ന പ്രഥമ കവിതാ സമാഹാരത്തിന്റെ കവര്‍ പ്രകാശനം ചെയ്തു. തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ കെ സച്ചിദാനന്ദന്‍ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.

city exchange

കവയത്രി ആരിഫ ഒറ്റപ്പാലം, എഴുത്തുകാരി മെഹറുന്നീസ ബഷീര്‍, ചിത്രകാരന്‍ അനീസ് എന്നിവര്‍ സാന്നിധ്യം വഹിച്ചു. ഒക്ടോബര്‍ 6ന് തൃശൂര്‍ സാഹിത്യ അക്കാദമിഹാളില്‍ നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ റഷീദ് പാറക്കല്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഖാലിദ് ബക്കറിന് നല്‍കി പുസ്തകം പ്രകാശനം ചെയ്യും. എഴുത്തുകാരനും പ്രഭാഷകനുമായ എം ടി നിലമ്പൂര്‍ പുസ്തകം പരിചയപെടുത്തും.

നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും കവിതകള്‍ എഴുതുന്ന ആരിഫ ഒറ്റപ്പാലത്തിന്റെ ആദ്യ കവിതാ സമാഹാരത്തിന് ബ്ലര്‍ബ് എഴുതിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരി ഡോ. ജിസ ജോസാണ്. കവി സുനീര്‍ അരിപ്രയുടേതാണ് അവതാരിക എഴുതിയിരിക്കുന്നത്. ഐവറി ബുക്‌സാണ് പ്രസാധകര്‍.

Share This Article
Leave a Comment
error: Content is protected !!