

ദോഹ: ഖത്തറിലെ സാമൂഹ്യ വാണിജ്യ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ബാപ്പുട്ടി കബീറിന്റെ ജനാസ നമസ്‌ക്കാരവും അനുശോചന യോഗവും 23ന് തിങ്കളാഴ്ച വൈകിട്ട് ആറരയ്ക്ക് വുഖൈര്‍ മിഷാഫിലെ ലുലുവിന് സമീപത്തെ നോബ്ള്‍ സ്‌കൂളില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അല്‍ അന്‍സാരി ട്രേഡിംഗ് സ്ഥാപകനും ജനറല്‍ മാനേജരും നോബ്ള്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വൈസ്‌ചെയര്‍മാനുമായിരുന്നു ബാപ്പുട്ടി കബീര്‍.
