Connect with us

Featured

കോവിഡ് റാപിഡ് ടെസ്റ്റ് കിറ്റിന് ആരോഗ്യ മന്ത്രാലയം വില്‍പ്പന വില നിശ്ചയിച്ചു

Published

on


ദോഹ: കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ റാപിഡ് ടെസ്റ്റ് കിറ്റിന്റെ പരമാവധി വില്‍പ്പന വില നിശ്ചയിച്ച് പൊതുജനാരോഗ്യ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി. രാജ്യത്തെ എല്ലാ ഫാര്‍മസികള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഈ വില ബാധകമാണ്.

റോച്ചെ ഡയഗ്നോസ്റ്റിക് ജി എം ബി എച്ച് നിര്‍മിക്കുന്ന കോവിഡ് ഹോം ടെസ്റ്റ് കിറ്റിന്റെ പരമാവധി വില്‍പ്പന വില 35 റിയാലായിരിക്കും. മറ്റുള്ള നിര്‍മാതാക്കളുടെ കിറ്റിന് പരമാവധി 25 റിയാലാണ് വില ഈടാക്കാനാവുക.

ചില ഫാര്‍മസികള്‍ ആന്റിജന്‍ ടെസ്റ്റിംഗ് കിറ്റുകളുടെ വില വിര്‍ധിപ്പിക്കുകയും ചിലര്‍ വ്യക്തിഗത കിറ്റുകള്‍ വില്‍ക്കാതെ വലിയ അളവില്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ച ഉയര്‍ന്നതോടെയാണ് മന്ത്രാലയം ഇടപെട്ടത്. ഫാര്‍മസികള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറികളുടേയും കമ്പനികളുടേയും ഏജന്റുമാര്‍, ഇടനിലക്കാര്‍ എന്നിവരെ നിയന്ത്രിക്കുന്ന 1983ലെ മൂന്നാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 28 പ്രകാരമാണ് പൊതുജനാരോഗ്യ മന്ത്രാലയം ഈ തീരുമാനം സ്വീകരിച്ചത്.

വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് ഉള്‍പ്പെടെ പി സി ആറിന് പകരം ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ മതിയാകും. ഇത് ആയിരക്കണക്കിന് പേര്‍ക്ക് ആശ്വാസവും അതോടൊപ്പം ആരോഗ്യപ്രവര്‍ത്തകരുടെ ഭാരം കുറക്കുന്ന നടപടിയുമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!