അമേരിക്കയില്‍ മലയാളി കൊല്ലപ്പെട്ടു

Web Desk
1 Min Read

ടെക്‌സസ്: ടെക്സാസ് മെസ്‌ക്വിറ്റിലെ ഷോപ്പിങ് സെന്ററിലുണ്ടായ വെടിവെപ്പില്‍ മലയാളി കൊല്ലപ്പെട്ടു.മെസ്‌ക്വിറ്റ് സിറ്റിയിലെ ഗാലോവെയില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ഉടമ സാജന്‍ മാത്യൂസ് (56) ആണ് കൊല്ലപ്പെട്ടത്. കടയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണ ശ്രമത്തിനിടെ കൗണ്ടറില്‍ ഉണ്ടായിരുന്ന സാജനു നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവെപ്പിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് ഇദ്ദേഹത്തെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന്‍ മാത്യൂസ് 2005 ല്‍ കുവൈത്തില്‍ നിന്നാണ് അമേരിക്കയില്‍ എത്തിയത്. ഡാലസ് പ്രസ്ബിറ്റിരിയന്‍ ഹോസ്പിറ്റലിലെ നഴ്‌സ് മിനിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.മെസ്‌ക്വിറ്റില്‍ ഈയിടെയാണ് വിക്ടോറിയ എന്ന പേരില്‍ സാജന്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ആരംഭിച്ചത്.

city exchange
Share This Article
Leave a Comment
error: Content is protected !!