

ദോഹ: യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയുടെ പ്രവാസി വിഭാഗമായ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ഇന്റര്‍നാഷണലിന്റെ മിഡില്‍ ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളുടെ കോര്‍ഡിനേറ്ററായി കോട്ടയം ജില്ലക്കാരനായ ഫ്രെഡ്ഡി ജോര്‍ജ്ജിനെ നിയമിച്ചതായി ഐ വൈ സി ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഗ്ലോബല്‍ ഹെഡ് യാഷ് ചൗധരി അറിയിച്ചു.

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെന്ന നിലയില്‍ കൂടുതല്‍ ഗൗരവമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുണ്ടെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടേയും കരങ്ങള്‍ക്ക് ശക്തി പകരണമെന്നും ചൗധരി ആവശ്യപ്പെട്ടു.
