ബഹ്റൈന്‍ നവകേരളയുടെ ഓണാഘോഷം സെപ്റ്റംബര്‍ 11ന്; സ്വാഗതസംഘം രൂപീകരിച്ചു

Web Desk
1 Min Read

മനാമ: ബഹ്റൈന്‍ നവകേരളയുടെ ഓണാഘോഷം സെപ്റ്റംബര്‍ 11ന് ‘നവകേരളോണം 2കെ26’ എന്ന പേരില്‍ സംഘടിപ്പിക്കുന്നു . ഈ പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു.

city exchange

കലവറ റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച യോഗത്തില്‍ ട്രഷറര്‍ ഷാജഹാന്‍ കരുവന്നൂര്‍ അധ്യക്ഷത വഹിച്ചു. കോര്‍ഡിനേഷന്‍ സെക്രട്ടറി ജേക്കബ് മാത്യു ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി രാജ് കൃഷ്ണന്‍ യു സ്വാഗതവും കണ്‍വീനര്‍ ബിജു മലയില്‍ നന്ദിയും പറഞ്ഞു.

സ്വാഗതസംഘം ഭാരവാഹികളായി ബിജു മലയില്‍ (കണ്‍വീനര്‍), റെയ്‌സണ്‍ വര്‍ഗീസ്, ബിജു കൂരോപ്പട (ജോ കണ്‍), ഷാജി മൂതല, ശ്രീജിത്ത് ആവള, വിനോദന്‍ ഷാജഹാന്‍ എ, രവീന്ദ്രന്‍ എ എ (ഫുഡ് ആന്റ് വളന്റിയര്‍), ഷാജഹാന്‍ കരുവന്നൂര്‍ (രജിസ്‌ട്രേഷന്‍) എന്നിവരെ തിരഞ്ഞെടുത്തു.

കലാപരിപാടികള്‍: രഞ്ജിത്ത് ആവള, കായിക മത്സരം: അമല്‍ ദേവ്, സ്റ്റേജ്: പ്രശാന്ത് മാണിയത്ത്, മനോജ് മഞ്ഞക്കാല, മീഡിയ: അനു യൂസഫ്, ലേഡീസ് വിംഗ്: ജിഷ ശ്രീജിത്ത്, റിസപ്ഷന്‍ കമ്മറ്റി: ജേക്കബ് മാത്യു, രാജ് കൃഷ്ണന്‍, പ്രവീണ്‍ മേല്‍പ്പത്തൂര്‍, സുനില്‍ ദാസ്, എം സി പവിത്രന്‍, ട്രാന്‍സ്പോര്‍ട്ട്: സുബൈര്‍ പി വി കെ, സ്്‌പോണ്‍സര്‍ഷിപ്പ്: അജയകുമാര്‍ കെ, ബിജു ജോണ്‍, എന്‍ കെ ജയന്‍, എ കെ സുഹൈല്‍, ശ്രീജിത്ത് മൊകേരി അത്തപ്പൂക്കളം: അഷ്റഫ് കുരുത്തോല എന്നിവരെയും തിരഞ്ഞെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!