ഉടന്‍ കരാറിലെത്തിയാല്‍ ഇറാനെതിരെയുള്ള ആക്രമണം ഒഴിവാക്കുമെന്ന് ട്രംപ്

Web Desk
1 Min Read

വാഷിംഗടണ്‍: ഇറാനുമായി ഉടന്‍ കരാറിലെത്താന്‍ സാധിച്ചാല്‍ ആക്രമണം ഒഴിവാക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. അമേരിക്കയും ഇസ്രയേലും ഇറാനെതിരായ ആക്രമണം താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായും ട്രൂത്ത് സോഷ്യലില്‍ ട്രംപ് വ്യക്തമാക്കി.

city exchange

ഇറാനും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളും നടത്തിയ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ആക്രമണം മാറ്റിവച്ചതെന്നും അതേസമയം അമേരിക്ക ‘പൂര്‍ണ സജ്ജവും ആക്രമണത്തിന് തയ്യാറുമായ നിലയിലാണെന്നും’ ട്രംപ് അവകാശപ്പെട്ടു. കരാറിന്റെ അടിസ്ഥാന വ്യവസ്ഥകള്‍ സംബന്ധിച്ച് ധാരണയിലെത്തിയതായും അദ്ദേഹം പറഞ്ഞു.

ഇറാനുമായുള്ള ഏത് കരാറിലും ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കുകയും ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുകയും വേണം എന്ന് ട്രംപ് വ്യക്തമാക്കി.

ട്രംപ് ഇറാനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ അമേരിക്കയുടെ ഏത് ആക്രമണത്തിനും ‘നിര്‍ണായകമായ മറുപടി നല്‍കാന്‍’ ഇറാന്‍ തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി മുന്നറിയിപ്പ് നല്‍കി.

- Advertisement -
Ad image

അമേരിക്കയുടെ നടപടികള്‍ മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുന്നതാണെന്ന് ആരോപിച്ച അറാഖ്ചി, ഇറാന്‍ സ്വന്തം പരമാധികാരം, ഭൗമ അഖണ്ഡത, ദേശീയ സുരക്ഷ എന്നിവ സംരക്ഷിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ചു.

Share This Article
Leave a Comment
error: Content is protected !!