നേപ്പിള്‍സ് ഭൂചലനം: ജാഗ്രത പാലിക്കാന്‍ ഖത്തര്‍ പൗരന്മാര്‍ക്ക് റോമിലെ ഖത്തര്‍ എംബസിയുടെ നിര്‍ദേശം

Web Desk
1 Min Read

ദോഹ: ഇറ്റലിയിലെ നേപ്പിള്‍സ് നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ഖത്തര്‍ പൗരന്മാര്‍ ഭൂചലനത്തെ തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് റോമിലെ ഖത്തര്‍ എംബസി നിര്‍ദേശിച്ചു.

city exchange

2026 ജൂലൈ 31 വെള്ളിയാഴ്ച വൈകുന്നേരം കാമ്പി ഫ്‌ലെഗ്രെയ് മേഖലയില്‍ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്നാണ് എംബസി മുന്നറിയിപ്പ് നല്‍കിയത്.

ഇറ്റാലിയന്‍ അധികൃതര്‍ പുറത്തിറക്കുന്ന നിര്‍ദേശങ്ങളും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നും കേടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങളിലും ദുരിതബാധിത പ്രദേശങ്ങളിലും പ്രവേശിക്കുന്നത് ഒഴിവാക്കണമെന്നും എംബസി അറിയിച്ചു. തുടര്‍ചലനങ്ങള്‍ക്ക് സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ഏജന്‍സികള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ നിരന്തരം പിന്തുടരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ റോമിലെ ഖത്തര്‍ എംബസിയെ +39 06 4424 9450 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!