ശ്രദ്ധേയമായി നാട്യോപാസന

Web Desk
1 Min Read

ദോഹ: കലാമണ്ഡലം സീമയുടെ ശിഷ്യരായ വനിതകളും കുട്ടികളും അവതരിപ്പിച്ച ദക്ഷിണേന്ത്യന്‍ ക്ലാസിക്കല്‍ നൃത്ത പരിപാടികളുടെ ‘നാട്യോപാസന 2023’ ശ്രദ്ധേയമായി. ഡി പി ഐ എസ്- എം ഐ എസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ‘നൂപുരധ്വനി’യുടെ ബാനറിലാണ് പരിപാടി നടന്നത്.

city exchange

2009 മുതല്‍ സീമ വിവിധ പ്രായത്തിലുള്ള വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ദ്വിവര്‍ഷ ക്ലാസിക്കല്‍ നൃത്ത പരിപാടികള്‍ നടത്തിവരുന്നുണ്ട്. സീമ വിഭാവനം ചെയ്ത് സംവിധാനം ചെയ്ത ദൃശ്യവിസ്മയം കലാപരമായി മികവ് പ്രകടമാക്കി.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ പി മണികണ്ഠന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ കള്‍ച്ചറല്‍ ആക്ടിവിറ്റി മേധാവി സുമ മഗേഷ്, വി എസ് നാരായണന്‍, കരുണ്‍ മേനോന്‍, സീമ എന്നിവര്‍ തിരികൊളുത്തി. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഹരിദാസ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ പ്രദീപ് നായര്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയ നൃത്തഇനങ്ങളാണ് അവതരിപ്പിച്ചത്. ശിഷ്യര്‍ക്ക് സ്റ്റുഡന്റ് എക്സലന്‍സ് അവാര്‍ഡ് ചടങ്ങില്‍ വിതരണം ചെയ്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!