

കീവ്: യുക്രൈനില്‍ നിന്നും അതിര്‍ത്തിയിലേക്ക് യാത്ര ചെയ്ത ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു. കീവില്‍ നിന്ന് കാറില്‍ യാത്ര ചെയ്യവെയാണ് വെടിയേറ്റത്.

വെടിയേറ്റതിനെ തുടര്‍ന്ന് മടങ്ങിയതായും ഇന്ത്യന്‍ എംബസിയില്‍ നിന്ന് 20 മിനുട്ട് അകലത്തിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണെന്നും വിദ്യാര്‍ഥി തന്നെയാണ് ട്വീറ്റ് ചെയ്തത്. വിദ്യാര്‍ഥിയുടെ ട്വീറ്റ് ഉദ്ധരിച്ച് കേന്ദ്രമന്ത്രി വി കെ സിംഗ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വെടിയേറ്റ വിദ്യാര്‍ഥി പാതിവഴിയില്‍ നിന്നാണ് തിരികെ പോയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദ്യാര്‍ഥിയെ അതിര്‍ത്തിയില്‍ എത്തിക്കാന്‍ ശ്രമം തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദ്യാര്‍ഥിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചനകള്‍.
യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് കര്‍ണാടക സ്വദേശിയായ നവീന്‍ ഷെല്ലാക്രമണത്തില്‍ മരിച്ചിരുന്നു. അതിനു പിന്നാലെ പക്ഷാഘാതം വന്ന് പഞ്ചാബ് സ്വദേശിയായ ചന്ദനും മരിച്ചിരുന്നു.

