
ദുബൈ:യു.എ.ഇയുടെ 50 ാം വാര്‍ഷിക ദിനമായ ഈ വര്‍ഷത്തെ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് നാലുദിവസം അവധി ലഭിക്കും . ഡിസംബര്‍ ഒന്ന് മുതല്‍ നാല് വരെയുള്ള ദിവസങ്ങളാണ് ആഘോഷത്തിനായി ലഭിക്കുക . സുവര്‍ണ ജൂബിലി വര്‍ഷത്തെ ദേശീയ ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍ കഴിഞ്ഞ ദിവസം ദേശീയ അടിയന്തര ദുരന്തനിവാരണ സമിതി ( എന്‍.സി.ഇ.എം.എ ) പുറത്തിറക്കിയിട്ടുണ്ട് . വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയോ അല്‍ഹുസ്ന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ഉള്ളവര്‍ക്കുമാണ് ആഘോഷ പരിപാടികളില്‍ പ്രവേശനം അനുവദിക്കുക . പങ്കെടുക്കുന്നവര്‍ 96 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റിവ് ഫലം ഹാജരാക്കണമെന്നും പരിപാടിയില്‍ പ്രവേശി ക്കുന്നതിനുമുമ്പ് താപനില പരിശോധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി . പരിപാടികള്‍ ഒരുക്കുന്ന വേദികളില്‍ 80 ശതമാനം ശേഷിയോടെ ആളുകളെ പ്രവേശിപ്പിക്കാം . എന്നാല്‍ , പങ്കെടുക്കുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാണ് . ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരുമിച്ചിരിക്കാന്‍ അനുവാദമുണ്ടാകും . ഹസ്തദാനവും ആലിംഗനവും ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട് .

