അധികാരത്തിനായി കാശി ക്ഷേത്രവുമായി ബി.ജെ.പി

Web Desk
1 Min Read

ലഖ്നൗ: അടുത്ത വര്‍ഷം നടക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം രാഷ്ട്രീയമായി കത്തിച്ചു നിര്‍ത്താന്‍ ബിജെപിയുടെ പദ്ധതി. ഡിസംബര്‍ 13ന് വാരാണസിയില്‍ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയോടെ ഇതിന് തുടക്കമാകും. പുതുക്കിപ്പണിത കാശി വിശ്വനാഥ ധാം ഉദ്ഘാടനം ചെയ്യാനാണ് മോദി ക്ഷേത്രത്തിലെത്തുന്നത്. ജലമാര്‍ഗം ലളിത ഘട്ടിലാണ് മോദി ആദ്യമെത്തുക. അവിടെ നിന്ന് ഗംഗാ ജലം കൈയിലെടുത്ത് പുതിയ ഇടനാഴിയിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കും. അന്നേ ദിവസം രാജ്യം മുഴുവന്‍ കാശി ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടി നടത്താനാണ് ബിജെപിയുടെ തീരുമാനം. കേരളത്തിലേത് ഉള്‍പ്പെടെ 51,000 കേന്ദ്രങ്ങളില്‍ പരിപാടികള്‍ അരങ്ങേറും. ഒരുക്കവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ മാസം വരാണസിയിലെ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. അയോധ്യയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഭൂമി പൂജയേക്കാള്‍ വലിയ ഒരുക്കങ്ങളാണ് മോദിയുടെ പരിപാടിക്കായി നടക്കുന്നത്. ഉദ്ഘാടനച്ചടങ്ങളിലേക്ക് പ്രധാനപ്പെട്ട സന്യാസിമാരെയെല്ലാം ക്ഷണിച്ചിട്ടുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!