

കോഴിക്കോട്: കോവിഡ് സൃഷ്ടിച്ച പ്രസിന്ധിയെ മറികടക്കാന്‍ കേരള ബാങ്കിന്റെ ഈട് രഹിത വായ്പ പദ്ധതി. ‘കെബി സുവിധ പ്ലസ്’ വായ്പാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേരളാ ബാങ്കിന്റെ കോഴിക്കോട് റീജണല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ സഹകരണ വകുപ്പു മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു.
കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷത വഹിച്ചു. അഞ്ചു ലക്ഷം രൂപ വരെ ഈട് രഹിത വായ്പനല്‍കുന്നതാണ് പദ്ധതി.

കോവിഡ് 19, കാലവര്‍ഷ കെടുതി എന്നിവ കാരണം പ്രതിസന്ധിയിലായ ഉദ്പാദന, സേവന, വിപണന മേഖലിയിലെ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരഭകര്‍ക്കും ബസുടമകള്‍ക്കും വായ്പ ലഭിക്കും. ഒപ്പം ഇരു ചക്രമുള്‍പ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കും പ്രസ്തുത വായ്പ ലഭ്യമാകും. വ്യാപാരികളുടെയും സംരഭകരുടെയും വരുമാനം വര്‍ധിപ്പിക്കുന്നതിനും പ്രതിസന്ധിയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തുന്നതിനുമാണ് സുവിധ പദ്ധതി ആവിഷ്‌ക്കരിച്ചതെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. ഒമ്പത് ശതമാനം പലിശക് 60 മാസ കാലയളവിലേക്കാണ് വായ്പ നല്‍കുക. പലിശയില്‍ നാല് ശതമാനം സര്‍ക്കാര്‍ സബ്‌സിഡി നല്‍കും.
