മന്ത്രിസഭയിലെ ഒന്‍പത് മന്ത്രിമാര്‍ നാളെ കോഴിക്കോട്ട്

Web Desk
1 Min Read

കോഴിക്കോട്: ഒന്‍പത് മന്ത്രിമാര്‍ നാളെ കോഴിക്കോട് നഗരത്തില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുവാനായി എത്തും. മന്ത്രിമാരായ പി രാജീവ്, കെ രാജന്‍, പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹിമാന്‍, ജി ആര്‍ അനില്‍, കെ രാജന്‍, വീണ ജോര്‍ജ്, എ കെ ശശീന്ദ്രന്‍, വി എന്‍ വാസവന്‍ എന്നിവരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുവാന്‍ എത്തുന്നത്.

city exchange

രണ്ടാം പിണറായി മന്ത്രിസഭയിലെ ഇത്രയധികം മന്ത്രിമാര്‍ ഒന്നിച്ച് വിവിധ പരിപാടികള്‍ക്കായി എത്തുന്നത് ഇതാദ്യമാണ്. എന്നാല്‍ മിക്ക വാരാദ്യങ്ങളിലും കോഴിക്കോട്
ഉണ്ടാകാറുള്ള കോഴിക്കോട് സൗത്ത് എം എല്‍ എ കൂടിയായ അഹമ്മദ് ദേവര്‍ കോവില്‍ നാളെ ജില്ലയിലുണ്ടാകില്ല.
കണ്ണൂര്‍, കാസര്‍ക്കോട് എന്നിവിടങ്ങളിലാണ് അദ്ദേഹത്തിന് പരിപാടികള്‍.

Share This Article
Leave a Comment
error: Content is protected !!