

ആലുവ: എടത്തല പഞ്ചായത്തിലെ അഴിമതി ഭരണത്തിന് നേതൃത്വം നല്‍ക്കുന്ന വാളയാര്‍ കള്ളപ്പണകടക്കു കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ആലുവ- എടത്തല ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദറിന്റെ രാജി ആവശ്യപ്പെട്ടാണ് എടത്തല യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

എടത്തല ഗ്രാമപഞ്ചായത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതി ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന വ്യക്തിയാണ് വൈസ് പ്രസിഡന്റെന്നും കോവിഡ് ഭക്ഷണ വിതരണത്തിലെ അഴിമതിക്ക് ഇടതുമുന്നണിക്ക് ശക്തമായ കൂട്ടുനിന്നത് വൈസ് പ്രസിഡന്റാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. അതുകൊണ്ടാണ് പാര്‍ട്ടിയുടെ തന്നെ ജനപ്രതിനിധികളോട് വരെ മോശമായി പെരുമാറുന്ന വൈസ് പ്രസിഡന്റിനെ ഇടതുപക്ഷം സംരക്ഷിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് എടത്തല മണ്ഡലം പ്രസിഡന്റ് സിദ്ധിഖ് മീന്ത്രക്കല്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഹാസീം ഖാലിദ് ഉദ്ഘാടനം നിര്‍വഹിച്ചു. അനീഷ് ചേനക്കര, ജാസ്, മാര്‍ട്ടിന്‍ സേവിയര്‍, സിറാജ് ചേനക്കര, രമേശ്, അന്‍സാര്‍ ബെന്‍സിലാല്‍, പി എ ഹാരിസ്, നൗഫല്‍, ജാഫര്‍ ശ്യാം അമ്പലക്കാടന്‍, റിയാസ്, ശകീര്‍, അനസ്, ജബ്ബാര്‍ ചാലയില്‍, നവാസ്, ഷറഫ് കബീര്‍ തയ്യിലന്‍, ശിഹാബ്, സല്‍മാന്‍ തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.

