
ദുബൈ: ഇന്ത്യക്കാര്‍ക്ക് യു എ ഇയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ യു എ ഇയില്‍ എടുത്ത വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന അല്‍ ഹാസ്ന്‍ ആപ്പ് വഴിയാണ് യു എ ഇ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. എമിറേറ്റ്‌സ് ഐഡിയും ഫോണ്‍ നമ്പറും നല്‍കി ആപ്പില്‍ ലോഗിന്‍ ചെയ്യണം. ഇതിന് ശേഷം പേരില്‍ ക്ലിക്ക് ചെയ്യണം. ഈ സമയം മുകളില്‍ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷന്‍ കാണിക്കും. ഇതില്‍ ടച്ച് ചെയ്താല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്‌സാപ്പിലേക്കോ ഇ മെയിലിലേക്കോ ഷെയര്‍ ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

