Connect with us

Entertainment

ഓണത്തിന് പത്ത് ദിവസങ്ങളില്‍ 10 സിനിമകള്‍; കാഴ്ചാ വിരുന്നുമായി ആക്ഷന്‍ പ്രൈം ഒ ടി ടി

Published

on


കൊച്ചി: ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) ലോഞ്ച് ചെയ്യുന്ന ആക്ഷന്‍പ്രൈം ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ ഓണം പ്രമാണിച്ച് ആഗസ്ത് 19 മുതല്‍ ആഗസ്ത് 30 വരെ എല്ലാ ദിവസങ്ങളിലും പുതുമയുള്ള സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും.
ലോകത്തിലെ ഏതു രാജ്യത്ത് നിന്നും ആന്‍ഡ്രോയ്ഡ് ടി വി, ആപ്പിള്‍ ടി വി, സാംസങ്, എല്‍ജി, റോക്കോ, ആമസോണ്‍ ഫയര്‍, ആന്‍ഡ്രോയ്ഡ് മൊബൈല്‍, ഐ ഒ എസ് തുടങ്ങി എല്ലാ ഓണ്‍ലൈന്‍ സംവിധാനങ്ങളിലും ആക്ഷന്‍ ഒ ടി ടി ലഭ്യമാകും.
ബ്ലോക്ക് ചെയ്ന്‍ ടെക്‌നോളജിയില്‍ ലഭ്യമാകുന്ന ലോകത്തിലെ ആദ്യത്തെ ഒ ടി ടി പ്ലാറ്റ്‌ഫോമാണ് ആക്ഷന്‍ പ്രൈം.
ചെറിയ സിനിമയെന്നോ വലിയ സിനിമയെന്നോ വ്യത്യാസമില്ലാതെ എല്ലാത്തരം സിനിമകളെയും എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ചിത്രങ്ങളെയും നന്നായി സപ്പോര്‍ട്ട് ചെയ്യുക എന്നതാണ് ആക്ഷന്‍ പ്രൈമിന്റെ താത്പര്യം.
മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, തുടങ്ങി ഹോളിവുഡ് പടങ്ങള്‍ ഉള്‍പ്പെടെ ആക്ഷന്‍പ്രൈം ഒ ടി ടിയില്‍ ലഭ്യമാകും.
സിനിമ നിര്‍മാതാക്കള്‍ക്ക് ഭീഷണിയായി നിലനില്‍ക്കുന്ന പൈറസിയെ പരമാവധി ഇല്ലാതാക്കാനും ആക്ഷന്‍ പ്രൈം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഓരോ സിനിമയുടെയും നിര്‍മാതാക്കള്‍ക്ക് അവരുടെ സിനിമയുടെ കാഴ്ചക്കാരുടെ എണ്ണം ആ ചിത്രത്തിന്റെ കമന്റുകള്‍ എല്ലാം നേരിട്ട് അറിയാനാകും എന്നതും ആക്ഷന്‍ പ്രൈമിന്റെ പ്രത്യേകതയാണ്.
ആക്ഷന്‍ പ്രൈം ഒ ടി ടിയില്‍ സിനിമ, വെബ്സീരിസ് റിലീസ് ചെയ്യുവാന്‍ 9656744858 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വാര്‍ത്താ പ്രചരണം: എം കെ ഷെജിന്‍ ആലപ്പുഴ.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!