

കൊച്ചി: സാജു നവോദയ (പാഷാണം ഷാജി), രഞ്ജിനി ജോര്‍ജ് എന്നിവരെ മുഖ്യകഥാപാത്രമാക്കി സൈനു ചാവക്കാടന്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘ആരോട് പറയാന്‍ ആരു കേള്‍ക്കാന്‍’. ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബോണി അസ്സനാര്, സോണിയല്‍ വര്‍ഗ്ഗീസ്, റോബിന് തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിയ ചിത്രം ആഗസ്റ്റ് അവസാനം റിലീസിനെത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. റൊമാന്റിക് ത്രില്ലര്‍ സ്വഭാവത്തില്ലുള്ള ചിത്രത്തിന്റെ കഥ ബിന്ദു എന്‍ കെ പയ്യന്നൂര്‍ ആണ്. തിരക്കഥ സംഭാഷണം സലേഷ് ശങ്കര്‍ എങ്ങണ്ടിയൂര്‍ നിര്‍വഹിച്ചിരിക്കുന്നു.

ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജിജോ ഭാവചിത്രയാണ്. ഷിമോള്‍ ആന്റണിയാണ് സഹനിര്‍മ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ചാവക്കാടന്‍ ഫിലിംസ്, എഡിറ്റര്‍: വൈശാഖ് രാജന്, സംഗീതം, പശ്ചാത്തല സംഗീതം: ബിമല്‍ പങ്കജ്, ഗാനരചന: ഫ്രാന്‍സിസ് ജിജോ, വത്സലകുമാരി ടി ചാരുമൂട്, പി ആര് ഒ: പി ശിവപ്രസാദ്.
