വളപട്ടണം ഗവണ്‍മെന്റ് ഹൈസ്‌കൂളിന് ഖത്തര്‍ വളപട്ടണം കൂട്ടായ്മയുടെ 100 കസേരകള്‍

Web Desk
1 Min Read

ദോഹ: വളപട്ടണം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലേക്ക് ആവശ്യമായ 100 കസേരകള്‍ ഖത്തര്‍ വളപട്ടണം കൂട്ടായ്മ സമ്മാനിച്ചു. എക്‌സിക്യൂട്ടീവ് അംഗം അസ്സന്‍ പോക്കാന്റകത്ത് സലീം സലാമില്‍ നിന്ന് വളപട്ടണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സ്‌ക്കൂള്‍ പി ടി എ പ്രസിഡന്റുമായ വി കെ സി ജംഷീറ ഏറ്റുവാങ്ങി.
ചടങ്ങില്‍ വി കെ സി ജംഷീറ അധ്യക്ഷത വഹിച്ചു. കൂട്ടായ്മ ജോയിന്റ് സെക്രട്ടറി ജറീഷ് എളയടത്ത് ആശംസാ പ്രസംഗം നടത്തി.

city exchange

ഓര്‍ഗനേസിംഗ് സെക്രട്ടറി എ പി ഷമീര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ കെ ജബ്ബാര്‍, പി ഹാരിസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്‌ക്കൂള്‍ സ്റ്റാഫ് സെക്രട്ടറി രജിത്ത് മാസ്റ്റര്‍ സ്വാഗതവും സ്‌കൂള്‍ അധ്യാപിക രമണി ടീച്ചര്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!