എന്‍ സി സി യൂണിറ്റ് യോഗ ദിനം ആചരിച്ചു

Web Desk
1 Min Read

കുന്നുംപുറം: ‘മനുഷ്യത്വത്തിനായി യോഗ’ എന്നതാണ് 2022ലെ അന്താരാഷ്ട്ര യോഗാ ദിന പ്രമേയമെന്നും മനസ്സിന്റേയും ആത്മാവിന്റേയും അനന്ത സാധ്യതകള്‍ പുറത്തേക്കു കൊണ്ടുവരുന്ന ഘടകങ്ങളാണ് യോഗയിലുള്ളതെന്നും പ്രധാനധ്യാപിക ബിന്ദു കെ പറഞ്ഞു. ജി വി എച്ച് എസ് എസ് നോര്‍ത്ത് ഇടപ്പള്ളിയില്‍ എന്‍ സി സി യൂണിറ്റ് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

city exchange

ഭാരതീയ സംസ്‌കാരം ലോകത്തിനു നല്‍കിയ സംഭാവനകളില്‍ ഒന്നാണ് യോഗാഭ്യാസമെന്നും അയ്യായിരത്തോളം വര്‍ഷം പഴക്കമുള്ള യോഗാഭ്യാസം വ്യായാമമുറയ്ക്ക് അപ്പുറം ഒരു ജീവിത ചര്യയാണെന്നും യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി കൊണ്ട് യോഗാചര്യ രചന കുട്ടികളോട് പറഞ്ഞു. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേദമന്യേ എല്ലാവരും യോഗ പരിശീലിക്കുന്നുണ്ടെന്നും ശരീരത്തേയും മനസിനേയും ശുദ്ധീകരിക്കാന്‍ ഏറെ ഉപകരിക്കുന്ന ഒന്നാണ് യോഗയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്‍ സി സി യൂണിറ്റ് ചുമതലയുള്ള അധ്യാപകന്‍ മുത്തലിബ് എം എം സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി മാഹിന്‍ ബാഖവി, എലിസബത്ത് കെ എസ്, നവീന്‍ പുതുശേരി, സീന പെരേര, രേഖ എം കെ, മേരി ടീച്ചര്‍, ശാലിനി ടീച്ചര്‍, ലിന്‍സി ടീച്ചര്‍, അനിത ടീച്ചര്‍, സിനി ടീച്ചര്‍, ഇന്ദു ടീച്ചര്‍ എന്നിവര്‍ യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!