

കാക്കനാട്: ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ ഇനിയും പൂര്‍ത്തിയാകാനുള്ളപ്പോള്‍ സില്‍വര്‍ ലൈനാണോ കേരളത്തിന്റെ പ്രഥമ പരിഗണനയെന്ന് ഹൈബി ഈഡന്‍ എം പി ചോദിച്ചു. കെ റയില്‍ വിരുദ്ധ സംസ്ഥാന ജാഥയുടെ 10-ാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി വര്‍ഷങ്ങളായി പറഞ്ഞു കേള്‍ക്കുന്ന തമ്മനം- പുല്ലേപ്പടി റോഡ് ഉള്‍പ്പടെ പ്രാദേശികമായി പൂര്‍ത്തിയാക്കേണ്ട പദ്ധതികള്‍ ഒന്നും പരിഗണിക്കാതെയാണ് കെ റയിലിന്റെ കല്ലിടാന്‍ സര്‍ക്കാരിന് പിടിവാശി എന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി വാഴക്കാല ആമുഖ പ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റന്‍ എം പി ബാബുരാജ്, വൈസ് ക്യാപ്റ്റന്‍ എസ് രാജീവന്‍, ജാഥ അസിസ്റ്റന്റ് മാനേജര്‍ മിനി കെ ഫിലിപ്പ്, സി ആര്‍ നീലകണ്ഠന്‍, പി ടി ജോണ്‍, അഡ്വ. ജോണ്‍ ജോസഫ്, സുനീറ ഫിറോസ്, വില്‍സണ്‍ മൂലമ്പിള്ളി, വിനു കുര്യാക്കോസ്, സി കെ ശിവദാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാനര്‍ കലാസംഘത്തിന്റെ തെരുവ് നാടകവും സമരഗാനങ്ങളും അവതരിപ്പിച്ചു.
