

കുന്നുംപുറം: ജീവിത വീഥിയിലെ വിജയത്തിന് ക്ലാസ് റൂമുകളിലെ പഠനത്തോടൊപ്പം ക്ലബ്ബ് പ്രവര്ത്തനങ്ങള് അനിവാര്യമാണെന്നും അത് നമ്മില് സാമൂഹിക പ്രതിബദ്ധത വളര്ത്തുന്നതില് ഏറെ സഹായകമാകുവെന്നും ലാലി ടീച്ചര് പറഞ്ഞു. ജി വി എച്ച് എസ്സ് എസ്സ് നോര്ത്ത് ഇടപ്പള്ളിയില് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്.

വിദ്യാര്ഥികളില് ക്ലബ്ബ് പ്രവര്ത്തനങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്നത് ഒട്ടനേകം നല്ല ഗുണങ്ങളാണെന്ന കാര്യം ആരും വിസ്മരിക്കരുതെന്ന് അവര് കുട്ടികളെ ഓര്മ്മപ്പെടുത്തി. ഗിന്നസ് അവാര്ഡ് ജേതാവ് കൊച്ചിന് മന്സൂര് വിശിഷ്ടാതിഥിയായി പങ്കെടുത്തു. സ്കൂള് പ്രധാനധ്യാപിക ബിന്ദു കെ അധ്യക്ഷത വഹിച്ചു.

ലോക സംഗീത ദിനത്തോടനുബന്ധിച്ച് സംഗീത രംഗത്തെ സംഭാവനകള് മാനിച്ച് ഗിന്നസ് അവാര്ഡ് ജേതാവ് കൊച്ചിന് മന്സൂറിനെ സ്റ്റാഫ് സെക്രട്ടറി മാഹിന് ബാഖവി വൃക്ഷ തൈ നല്കി ആദരിച്ചു. ആഗോള താപനവുമായി ബന്ധപ്പെട്ട് വിദ്യാര്ഥികള് അവതരിപ്പിച്ച മൈമും ശാസ്ത്ര മാജിക്കും ഏറെ ശ്രദ്ധേയമായി.
പി ടി എ പ്രസിഡന്റ് സുധീര് കെ ഖാലിദ്, വൈസ് പ്രസിഡന്റ് മുഹമ്മദ് കുന്നുംപുറം, എലിസബത്ത് കെ എസ്, നവീന് പുതുശേരി, മുത്തലിബ് എം എം, സുജ ബി മേനോന്, സന്ധ്യ കെ വി, സീന പെരേര, രേഖ എം കെ എന്നിവര് സംസാരിച്ചു.

