എലത്തൂരിലെ ട്രെയിന്‍ തീവെയ്പ് സംഭവത്തെ തുടര്‍ന്ന് ഞായറാഴ്ച സംപ്രേഷണം മുടങ്ങിയ 24 ചാനലിലെ നോമ്പുകാലം തിങ്കളാഴ്ച രാത്രി

Web Desk
1 Min Read

ദോഹ: എലത്തൂരില്‍ ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ അജ്ഞാതന്‍ തീവെയ്പ് നടത്തിയതിനെ തുടര്‍ന്ന് അടിയന്തിര സാഹചര്യങ്ങളില്‍ ലൈവ് വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യേണ്ടി വന്നതിനാല്‍ ഖത്തര്‍ സമയം രാത്രി 10 മണിക്കുള്ള നോമ്പുകാലം സംപ്രേഷമുണ്ടായിരുന്നില്ല. പ്രസ്തുത പരിപാടി തിങ്കളാഴ്ച രാത്രി ഖത്തര്‍ സമയം പത്ത് മണിക്ക് 24 ചാനലില്‍ കാണ്ാവുന്നതാണ്.

city exchange

ബെസ്റ്റ് മീഡിയ ഖത്തറിനു വേണ്ടി റോബിന്‍ ജോര്‍ജ്ജ് പ്രൊഡ്യൂസ് ചെയ്ത് സുല്‍ഫിക്കര്‍ റെജി മണ്ണേല്‍ മുഖ്യഅവതാരകനായി ഫ്ളവേഴ്സ് 24 ചാനലില്‍ തിങ്കളാഴ്ച രാത്രി ഖത്തര്‍ സമയം പത്തു മണിക്ക് നോ്മ്പുകാലം നന്മയുടെ വര്‍ത്തമാനത്തില്‍ സ്വാമി സന്ദീപാനന്ദ ഗിരി സന്ദേശനം നല്‍കും.

ഹൃദയപൂര്‍വ്വത്തില്‍ റീമാഷ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ റഷീദ് ചൊവ്വ സുല്‍ഫിക്കര്‍ റെജി മണ്ണേലുമായി സംസാരിക്കും.

- Advertisement -
Ad image

രുചിപ്പുരയില്‍ ചിക്കന്‍ പൊട്ടാറ്റോ റോളുമായി ഫൗസിയ ലത്തീഫ് ഹസ്റത്തിനോടൊപ്പം ചേരും.

Share This Article
Leave a Comment
error: Content is protected !!